ETV Bharat / city

വണ്ടൂര്‍ പൊതുശ്‌മശാനത്തില്‍ 18 ലക്ഷത്തിന്‍റെ ഹാഷിഷ്

author img

By

Published : Oct 12, 2019, 2:25 PM IST

200 ഗ്രാം ഹാഷിഷ് വെട്ടുകല്ലിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ബൈക്കിൽ എത്തിയ രണ്ട് യുവാക്കളാണ് ഹാഷിഷ് ഒളിപ്പിച്ചതെന്ന് എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്.

വണ്ടൂരില്‍ പൊതുശ്‌മശാനത്തിൽനിന്ന് 18 ലക്ഷത്തിന്‍റെ ഹഷീഷ് കണ്ടെത്തി

മലപ്പുറം: വണ്ടൂർ അമ്പലപ്പടിയിലെ പഞ്ചായത്ത് പൊതുശ്‌മശാനത്തില്‍ നിന്നും 18 ലക്ഷം രൂപ വിലവരുന്ന 200 ഗ്രാം ഹാഷിഷ് കണ്ടെടുത്തു. എക്‌സൈസ് ഇന്‍റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് കണ്ടെത്തിയത്. വെട്ടുകല്ലിനിടയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ മഴക്കോട്ടിനുള്ളിലാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഹാഷിഷ് സൂക്ഷിച്ചിരുന്നത്. ബൈക്കിൽ എത്തിയ രണ്ട് യുവാക്കളാണ് ഇത് ഒളിപ്പിച്ചതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. സാധനം എടുക്കാൻ ആരെങ്കിലും വരുന്നുണ്ടോ എന്നറിയാൻ ദിവസം മുഴുവൻ പരിസരം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ ആയിരുന്നു.

ഇന്‍റലിജൻസ് വിഭാഗം പ്രിവന്‍റീവ് ഓഫീ‌സർ ടി. ഷിജുമോൻ, പ്രിവന്‍റീവ് ഓഫീസർമാരായ സി .ശ്രീകുമാർ, എൻ.ശങ്കരനാരായണൻ, സി.ഇ.ഒമാരായ ഇ.ജിഷിൽ, ടി.കെ.സതീഷ്, എം.ടി.ഹരീഷ് ബാബു, സി.ദിനേശ്, പി.ബി.ഉല്ലാസ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Intro:Body:

*വണ്ടൂരിൽ പൊതുശ്മശാനത്തിൽനിന്ന് 18 ലക്ഷത്തിന്റെ ഹഷീഷ് കണ്ടെത്തി*

വണ്ടൂർ ∙ അമ്പലപ്പടിയിലെ പഞ്ചായത്ത് പൊതുശ്‌മശാനത്തിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന ഹഷീഷ് കണ്ടെടുത്തു. 200 ഗ്രാം തൂക്കം വരുന്ന ഹഷീഷ് ആണ് കണ്ടെത്തിയത്. 18 ലക്ഷത്തോളം രൂപ വില വരുന്നതാണ് ഇതെന്ന് എക്സൈസ് ഇൻസ്‌പെക്ടർ പി.ജെ.റോബിൻ ബാബു പറഞ്ഞു. എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് വെട്ടുകല്ലിനിടയിൽ ഒളിപ്പിച്ച നിലയിൽ മഴക്കോട്ടും അതിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഹഷീഷും കണ്ടത്.ബൈക്കിൽ എത്തിയ 2 യുവാക്കളാണ് ഇത് ഒളിപ്പിച്ചതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. എടുക്കാൻ ആരെങ്കിലും വരുന്നുണ്ടോ എന്നറിയാൻ ദിവസം മുഴുവൻ പരിസരം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ ആയിരുന്നു. ആരും എത്താതിരുന്നതിനാൽ രാത്രിയോടെ ഹഷീഷ് കസ്റ്റഡിയിലെടുത്തു. ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫി‌സർ ടി.ഷിജുമോൻ, പ്രിവന്റീവ് ഓഫിസർമാരായ സി.ശ്രീകുമാർ, എൻ.ശങ്കരനാരായണൻ, സിഇഒമാരായ ഇ.ജിഷിൽ, ടി.കെ.സതീഷ്, എം.ടി.ഹരീഷ് ബാബു, സി.ദിനേശ്, പി.ബി.ഉല്ലാസ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.