കോഴിക്കോട്/കാസര്‍കോട്: പെട്രോളിനും ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രതിഷേധം സംഘടിപ്പിച്ചു. കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കലക്‌ടറേറ്റുകളിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കലക്ടറേറ്റുകള്‍ക്ക് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ മറികടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് നടപടി. കാസര്‍കോട് ബി.സി റോഡിൽ നിന്നും ആരംഭിച്ച പ്രകടനം കലക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. മാർച്ച് ബി.ജെ.പി ജില്ല പ്രസിഡന്‍റ് രവിശ തന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്തു.
Also Read: മരംമുറി ടി കെ ജോസ് അറിഞ്ഞു തന്നെ; ബെന്നിച്ചൻ തോമസിന്‍റെ കത്ത് പുറത്ത്
കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്‌ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. ബി.ജെ.പി ജില്ല അധ്യക്ഷൻ അഡ്വ.വി.കെ സജീവൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച കോഴിക്കോട് ജില്ല അധ്യക്ഷൻ ടി. റനീഷ് അധ്യക്ഷനായി.