കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്‍ ആനപ്പന്തി പൊതുശ്‌മശാനം കാടുമൂടിയ നിലയില്‍. ബന്ധുക്കള്‍ ഏറ്റെടുക്കാത്തതും കേസുകള്‍ നിലനില്‍ക്കുന്നതുമായ മൃതദേഹങ്ങളുമാണ് ഇവിടെ മറവ് ചെയ്യാറുള്ളത്.
ശ്മശാനം പൂര്‍ണമായും കാടുമൂടിയതിനാല്‍ മരണാനന്തര ക്രിയകള്‍ക്കായി ഇവിടെ എത്തുന്നവര്‍ക്ക് ചടങ്ങുകള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പരാതി. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും നടപടികള്‍ ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കാട് വെട്ടി തെളിച്ച് ശ്‌മശാനം വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.