ETV Bharat / city

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ - banned tobacco products

നാദാപുരം അഡി. എസ്.ഐ. വി.വി.ശ്രീജേഷന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ  നിരോധിത പുകയില ഉല്‍പന്നങ്ങള്‍  കോഴിക്കോട്  banned tobacco products  kozhikode latest news
നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ
author img

By

Published : Mar 9, 2020, 10:06 PM IST

കോഴിക്കോട്: നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ.ഉത്തര്‍പ്രദേശ് ബോജി ബസാര്‍ സ്വദേശിയായ ജി. നാകുനെയാണ് നാദാപുരം അഡി. എസ്.ഐ. വി.വി.ശ്രീജേഷന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് 200 പാക്കറ്റ് ലഹരി ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കല്ലാച്ചി സ്വകാര്യ ആശുപത്രി പരിസരത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഉത്തർപ്രദേശിൽ നിന്ന് ട്രെയിൻ മാർഗമാണ് ഇയാള്‍ ലഹരി വസ്‌തുക്കൾ എത്തിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.