കോഴിക്കോട്: രാമനാട്ടുകരയിൽ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നീലിത്തോട് പാലത്തിന് സമീപം വഴിയരികിലാണ് രാവിലെ ആറ് മണിയോടെ കുഞ്ഞിനെ കണ്ടെത്തിയത്. രാവിലെ ജോലിക്ക് പോകുന്നവരാണ് കുഞ്ഞിനെ കണ്ടെത്തിയത്.
ഇവര്‍ വിവരം നാട്ടുകാരോട് പറയുകയും നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.