ETV Bharat / city

ശസ്‌ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം : അന്വേഷണത്തിന് പ്രത്യേക സംഘം

author img

By

Published : Oct 16, 2022, 11:12 AM IST

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം മുന്‍പ് നടന്ന ശസ്‌ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി

scissors stuck during surgery in kozhikode  kozhikode medical college  investigation team scissors stuck during surgery  ശസ്‌ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം  കോഴിക്കോട് മെഡിക്കല്‍ കോളജ്  ആരോഗ്യ വകുപ്പ്  മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറേറ്റ്
ശസ്‌ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം: റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കണം, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം : കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം മുന്‍പ് ശസ്‌ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. അബ്‌ദുള്‍ റഷീദിന്‍റെ നേതൃത്വത്തിലാണ് അന്വേഷണസംഘം.

സംഘത്തില്‍ ജോയിന്‍റ് ഡയറക്‌ടര്‍ നഴ്‌സിംഗ് ഡോ. സലീന ഷാ, കൊല്ലം മെഡിക്കല്‍ കോളജ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്‍ എന്നിവരാണുള്ളത്. പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് അടയന്തരമായി വിഷയം പരിശോധിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ അന്വേഷണത്തില്‍, ഗുരുതര വീഴ്‌ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേകസംഘം രൂപീകരിച്ചത്. വിഷയത്തിന്‍റെ പ്രാധാന്യം മനസിലാക്കി അടിയന്തരമായി അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം.

2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറില്‍ കത്രിക മറന്നുവച്ചത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച കത്രിക മൂത്രസഞ്ചിയില്‍ തറച്ചുനില്‍ക്കുകയായിരുന്നു. 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ചുനിന്നത്.

ഇതേതുടര്‍ന്ന് വര്‍ഷങ്ങളായി ദുരിതമനുഭവിക്കുകയായിരുന്നു യുവതി. സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിംഗിലാണ് മൂത്രസഞ്ചിയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം കണ്ടെത്തുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍വച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.