കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ടിപിആര്‍ നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ല ഭരണകൂടം. ജില്ലയിലെ കൂടുതൽ പ്രദേശങ്ങളെ കണ്ടെയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി കലക്‌ടര്‍ ഉത്തരവിറക്കി.
കഴിഞ്ഞ ദിവസം ജില്ലയിലെ ടിപിആര്‍ നിരക്ക് 21.50 ശതമാനമായിരുന്നു. നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പൊലീസ് പരിശോധന കര്‍ശനമാക്കി. അത്യാവശ്യ യാത്രക്കാരെ മാത്രമാണ് കഴിഞ്ഞ ദിവസം പൊലീസ് കടത്തിവിട്ടത്.
സ്വാതന്ത്ര്യ ദിനം, മൂന്നാം ഓണം എന്നിവ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്‌ചകളിൽ സംസ്ഥാനത്ത് ലോക്ക്‌ഡൗണില്ലായിരുന്നു. ഓണത്തിന് മുന്നോടിയായി നൽകിയ ഇളവുകൾ കൊവിഡ് വ്യാപനത്തിന് കാരണമായെന്ന വിലയിരുത്തലാണ് കഴിഞ്ഞ ആഴ്‌ചയിലെ വാരാന്ത്യ അവലോകന യോഗത്തിലുണ്ടായത്.
ഹോം ക്വാറൻ്റൈൻ നടപ്പാക്കുന്നതിലുണ്ടായ വീഴ്‌ചയും കൊവിഡ് വ്യാപനം ശക്തിപ്പെടാൻ കാരണമായി. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ പലയിടത്തും വീഴ്‌ചയുണ്ടായെന്ന് മുഖ്യമന്ത്രി തന്നെ യോഗത്തിൽ അറിയിച്ചിരുന്നു.
Read more: കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്ത് പൂർണമായും അടച്ചു പൂട്ടാൻ ഉത്തരവ്