ETV Bharat / city

സിലിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അയല്‍വാസിയുടെ മൊഴി

ഷാജുവിന്‍റെ പുലിക്കയത്തെ വീട്ടിൽ വരുമ്പോഴെല്ലാം ജോളിക്ക് വലിയ സ്വീകരണമാണ് വീട്ടുകാര്‍ നല്‍കിയിരുന്നതെന്നും അയൽവാസി.

സിലിയെ ഷാജുവിന്‍റെ കുടുംബം മാനസീകമായി പീഡിപ്പിച്ചിരുന്നുവെന്ന് അയല്‍വാസിയുടെ മൊഴി
author img

By

Published : Oct 24, 2019, 6:28 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ സിലിയുടെ കൊലപാതകത്തിന് മുൻപ് ഭർതൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അയൽവാസി പൊലീസിന് മൊഴി നൽകി. ഷാജുവിന്‍റെ പുലിക്കയത്തെ വീട്ടിൽ വരുമ്പോഴെല്ലാം ജോളിക്ക് വലിയ സ്വീകരണമാണ് വീട്ടുകാര്‍ നല്‍കിയിരുന്നതെന്നും അയൽവാസിയുടെ മൊഴിയിലുണ്ട്. ജോളി വീട്ടിൽ എത്തിയാൽ സിലിയെകൊണ്ട് അടുക്കളയിൽ ജോലിചെയ്യിപ്പിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ജോളിയുടെ പേരിൽ ഒരിക്കൽ സിലി സഖറിയാസിനോട് കയർത്തപ്പോൾ ഷാജുവിന്‍റെ അമ്മ ഫിലോമിന സിലിയെ ശകാരിച്ചിട്ടുണ്ടെന്നും അയല്‍വാസി മൊഴിയിൽ പറയുന്നു. ആൽഫൈനിനെ എട്ട് മാസം ഗർഭിണിയായിരിക്കെ സിലിക്ക് പുഴയിൽ പോയി കുളിക്കേണ്ട അവസ്ഥയുണ്ടായിട്ടു‌ണ്ടെന്നും ഷാജുവിന്‍റെ അയൽവാസി പൊലീസിന് മൊഴി നൽകി.

Intro:ഷാജുവിന്റെ കുടുംബം സിലിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അയൽവാസി

Body:കൂടത്തായി കൊലപാതക പരമ്പരയിൽ സിലിയെ ഇല്ലാതാക്കുന്നതിന് മുമ്പ് ഭർതൃ വീട്ടിൽ അവർക്ക് വലിയ മാനസിക പീഡനം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് അയൽവാസി പോലീസിന് മൊഴി നൽകി. ഷാജുവിന്റെ പുലിക്കയത്തെ വീട്ടിൽ വരുമ്പോഴെല്ലാം ജോളിക്ക് വലിയ സ്വീകരണമാണ് ലഭിച്ചിരുന്നതെന്ന് അയൽവാസിയുടെ മൊഴിയിലുണ്ട്. ജോളി വീട്ടിൽ എത്തിയാൽ സിലിയെ ഒറ്റയ്ക്ക് അടുക്കളയിൽ പറഞ്ഞയച്ച് ഭക്ഷണം പാകം ചെയ്യിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും ജോളിയുടെ പേരിൽ ഒരിക്കൽ സിലി സഖറിയാസിനോട് കയർത്തപ്പോൾ ഷാജുവിന്റെ അമ്മ ഫിലോമിന സിലിയെ ശകാരിച്ചിട്ടുണ്ടെന്നും മൊഴിയിൽ പറയുന്നു. ആൽഫൈൻനെ എട്ട് മാസം ഗർഭിണിയായിരിക്കെ സിലിക്ക് പുലിക്കും പുഴയിൽ പോയി കുളിക്കേണ്ട അവസ്ഥയുണ്ടായിട്ടു‌ണ്ടെന്നും ഷാജുവിന്റെ അയൽവാസി പോലീസിന് മൊഴി നൽകി.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.