കോഴിക്കോട് : സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. രണ്ട് മാസത്തിലേറെയായി ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളായ മൂന്ന് പേർക്ക് വേണ്ടിയാണ് ലുക്ക്ഔട്ട് നോട്ടിസ്.
കോഴിക്കോട് സ്വദേശികളായ ഷബീർ, ഗഫൂർ, കൃഷ്ണപ്രസാദ് എന്നിവർക്കായി അന്വേഷണസംഘം ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.
നല്ലളം സ്വദേശിയായ ജുറൈസിനെ മാത്രമാണ് കോഴിക്കോട് രജിസ്റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ട് പൊലീസിന് ഇതുവരെ പിടികൂടാനായത്.
Read more: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ; ഒളിവിലുള്ള പ്രതികളുടെ വീട്ടിൽ റെയ്‌ഡ്
പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പ്രതികളുടെ യാത്രാരേഖകളും ബാങ്ക് ഇടപാട് വിവരങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
സംസ്ഥാനത്ത് കണ്ടെത്തിയ സമാന്തര ടെലഫോൺ സംവിധാനം പ്രവർത്തിച്ചത് സ്വർണക്കടത്ത് സംഘത്തിന് വേണ്ടിയാണെന്ന് നേരത്തേ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.