കോഴിക്കോട്: പുറക്കാട്ടിരിയിൽ വാഹനപകടത്തിൽ മൂന്നുപേര്‍ മരിച്ചു. ചൊവ്വാഴ്‌ച രാവിലെ 5 മണിയോടെയാണ് അപകടമുണ്ടായത്. ടോറസ് ലോറിയും ട്രാവലർ വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.
കർണാടകയില്‍ നിന്നുളള ശബരിമല തീർഥാടക സംഘത്തിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ 12 പേർക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also read: കുണ്ടറയില്‍ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു