കോഴിക്കോട് : വടകരയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നിൽ ഭിന്നശേഷിക്കാരനായ സംരംഭകന്‍റെ ആത്മഹത്യാശ്രമം. വടകര തട്ടോളിക്കരയിൽ സംരംഭം നടത്തുന്ന പ്രശാന്ത് എന്നയാളാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. ചൊവ്വാഴ്‌ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തന്‍റെ സ്ഥാപനം പൂട്ടിക്കാൻ സിപിഎം പ്രാദേശിക നേതാക്കൾ ഇടപെട്ടുവെന്ന് ആരോപിച്ചായിരുന്നു പ്രശാന്തിന്‍റെ ആത്മഹത്യാശ്രമം. പിരിവ് നൽകാത്തതിന്‍റെ പേരിലാണ് സ്ഥാപനം പൂട്ടിക്കാൻ ശ്രമിച്ചതെന്നാണ് പ്രശാന്തിന്‍റെ ആരോപണം. രണ്ട് വർഷം മുമ്പ് തന്‍റെ ഫാം പൂട്ടിക്കാനും സിപിഎം പ്രവർത്തകർ ശ്രമിച്ചതായി പ്രശാന്ത് പറയുന്നു.