ETV Bharat / city

കോഴിക്കോട് കടലാക്രമണം രൂക്ഷം - കോഴിക്കോട് വാർത്തകള്‍

ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന്‍റെ മുന്നോടിയായി കൊവിഡ് ആന്‍റിജൻ പരിശോധന നടത്തുന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്.

kozhikkode high sea wave  kozhikkode news  കോഴിക്കോട് വാർത്തകള്‍  മഴ വാർത്തകള്‍
കോഴിക്കോട് കടലാക്രമണം രൂക്ഷം
author img

By

Published : May 13, 2021, 9:04 PM IST

കോഴിക്കോട്: ലക്ഷദ്വീപിനടുത്ത് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ കോഴിക്കോടിന്‍റെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി. തീരദേശങ്ങളിൽ അതിശക്തമായ മഴയും തുടരുകയാണ്. കോഴിക്കോട് തീരത്തെ നിരവധി വീടുകളിൽ വെളളം കയറി. കടൽക്ഷോഭം രൂക്ഷമായ സ്ഥലങ്ങളിൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്.

കൊയിലാണ്ടി, കാപ്പാട് ഭാഗങ്ങളിലും കടലാക്രമണം ശക്തമാണ്. തോപ്പയിൽ ഭാഗത്ത് പത്ത് വീടുകളിൽ വെള്ളം കയറി. കടലാക്രമണത്തെക്കുറിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കോഴിക്കോട് ജില്ലാ കലക്ടർ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴയും കടലേറ്റവും തുടർന്നാൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പടെ തുറക്കേണ്ടി വരും. അതേ സമയം ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന്‍റെ മുന്നോടിയായി കൊവിഡ് ആന്‍റിജൻ പരിശോധന നടത്തുന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്.

also read: കേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.