ETV Bharat / city

സിലിയെ മാനസിക രോഗിയാക്കാൻ ഗൂഡാലോചന നടന്നുവെന്ന് ബന്ധുക്കള്‍ - കൂടത്തായി കൊലപാതകം

കുട്ടിയുടെ മരണശേഷം സിലിക്ക് വിഷാദരോഗത്തിനുള്ള മരുന്ന് നിര്‍ഡബന്ധിച്ച് നല്‍കുമായിരുന്നുവെന്നും അന്വേഷണസംഘത്തിന് സിലിയുടെ ബന്ധുക്കൾ മൊഴി നല്‍കി

കൂടത്തായി: സിലിയെ മാനസിക രോഗിയാക്കാൻ ഗൂഡാലോചന നടത്തിയെന്ന് ബന്ധുക്കൾ
author img

By

Published : Oct 26, 2019, 2:08 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ സിലിയെ ഇല്ലാതാക്കുന്നതിന് മുമ്പ് സിലിക്ക് മാനസിക രോഗമുള്ളതായി വരുത്തി തീർക്കാൻ ഷാജുവിന്‍റെ കുടുംബം ശ്രമിച്ചതായി ബന്ധുവിന്‍റെ മൊഴി. അൽഫൈന്‍റെ മരണത്തോടെ സിലിക്ക് വിഷാദരോഗമുണ്ടെന്ന് വരുത്തി തീർത്ത് ഷാജു സിലിയെ നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ചിരുന്നു. പിന്നീട് സിലിക്ക് മരുന്ന് ലഭിച്ചില്ലെങ്കിൽ സ്വഭാവത്തിൽ മാറ്റം വരുമെന്ന ഘട്ടം എത്തി. ഇത് മുതലാക്കിയാണ് സിലിക്ക് മാനസിക തകരാറാണെന്ന് ഷാജു പ്രചരിപ്പിച്ചത്. സിലിയുടെ സഹോദരന്‍റെ ഭാര്യയോട് ഇക്കാര്യം ഷാജു പറഞ്ഞിരുന്നതായും ബന്ധുക്കൾ മൊഴി നൽകി. സിലിക്ക് ഭ്രാന്ത് ആണെന്നും ചികില്‍സിക്കണമെന്നുമാണ് ഷാജു, സിലിയുടെ സഹോദരന്‍റെ ഭാര്യയായ അധ്യാപികയോട് പറഞ്ഞത്.

Intro:സിലിയെ മാനസിക രോഗിയാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ബന്ധുക്കൾ മൊഴി നൽകി

Body:കൂടത്തായി കൊലപാതക പരമ്പരയിൽ സിലിയെ ഇല്ലാതാക്കുന്നതിന് മുമ്പ് സിലിക്ക് മാനസിക രോഗമുള്ളതായി വരുത്തി തീർക്കാൻ ഷാജുവിന്റെ കുടുംബം ശ്രമിച്ചതായി ബന്ധുവിന്റെ മൊഴി. സഖറിയയുടെ കുടുംബത്തോടൊപ്പം ജോളിയും ഇത്തരം പ്രചാരതത്തിന് താൽപര്യം എടുത്തിരുന്നതായാണ് സിലിയുടെ ബന്ധുക്കൾ മൊഴി നൽകിയത്. ആൽഫൈന്റെ മരണത്തോടെ സിലിക്ക് വിഷാദരോഗമുണ്ടെന്ന് വരുത്തി തീർത്ത് ഷാജു സിലിയെ നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ചിരുന്നു. പിന്നീട് സിലിക്ക് മരുന്ന് ലഭിച്ചില്ലെങ്കിൽ സ്വഭാവത്തിൽ മാറ്റം വരുമെന്ന ഘട്ടം എത്തി. ഇത് മുതലാക്കിയാണ് സിലിക്ക് മാനസിക തകരാറാണെന്ന് ഷാജു പ്രചരിപ്പിച്ചത്. സിലിയുടെ സഹോദരന്റെ ഭാര്യയോട് ഇക്കാര്യം ഷാജു പറഞ്ഞിരുന്നതായി ബന്ധുക്കൾ കൊഴി നൽകി. സിലിക്ക് ഭ്രാന്ത് ആണെന്നും ചികിത്സിക്കണമെന്നുമാണ് ഷാജു സിലിയുടെ സഹോദരന്റെ ഭാര്യയായ അധ്യാപികയോട് പറഞ്ഞത്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിലി കൊലക്കേസിൽ സഖറിയയുടെ കുടുംബം കൂടുതൽ സംശയത്തിന്റെ നിഴലിലായിട്ടുണ്ട്.

Conclusion:ഇ ടി വി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.