ETV Bharat / city

വനിത കമ്മിഷന്‍റെ നിര്‍ദേശങ്ങള്‍ പൊലീസ് ഗൗരവത്തിലെടുക്കുന്നില്ലെന്ന് പി സതീദേവി

'വിവാഹ നിയമ ഭേദഗതി വേണമെന്ന ശുപാർശ സർക്കാരിന് കൈമാറി. നിയമ വിദഗ്‌ധരുമായി ഇക്കാര്യം ചർച്ച ചെയ്യും'

പി സതീദേവി  പി സതീദേവി വാര്‍ത്ത  പി സതീദേവി കേരള പൊലീസ് വാര്‍ത്ത  വനിത കമ്മിഷന്‍ പൊലീസ് വാര്‍ത്ത  വനിത കമ്മിഷന്‍ അധ്യക്ഷ വാര്‍ത്ത  വനിത കമ്മിഷന്‍ അധ്യക്ഷ  p satheedevi  p satheedevi news  p satheedevi kerala police news  p satheedevi sex education news  p satheedevi dowry news  p satheedevi haritha controversy news  kerala women commission news  kerala women commission police news  പി സതീദേവി ലൈംഗിക വിദ്യാഭ്യാസം വാര്‍ത്ത  പി സതീദേവി ലൈംഗിക വിദ്യാഭ്യാസം  പി സതീദേവി സ്ത്രീധനം വാര്‍ത്ത  പി സതീദേവി ഹരിത വിവാദം വാര്‍ത്ത  പി സതീദേവി കേരള പൊലീസ്  വനിത കമ്മിഷന്‍ പൊലീസ് വാര്‍ത്ത  വനിത കമ്മിഷന്‍ കേരള പൊലീസ് വാര്‍ത്ത
വനിത കമ്മിഷന്‍റെ നിര്‍ദേശങ്ങള്‍ പൊലീസ് ഗൗരവത്തിലെടുക്കുന്നില്ലെന്ന് പി സതീദേവി
author img

By

Published : Oct 9, 2021, 1:46 PM IST

Updated : Oct 9, 2021, 5:21 PM IST

കോഴിക്കോട് : വനിത കമ്മിഷനോട് പൊലീസ് വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് അധ്യക്ഷ അഡ്വ. പി സതീദേവി. കമ്മിഷൻ നിർദേശങ്ങൾ പൊലീസ് ഗൗരവത്തിലെടുക്കുന്നില്ല. സേനയെ കാര്യക്ഷമമാക്കുന്നതുൾപ്പടെയുള്ള വിഷയങ്ങൾ പരിശോധിക്കുമെന്നും സതീദേവി കോഴിക്കോട് പറഞ്ഞു.

ലൈംഗിക വിദ്യാഭ്യാസം എന്താണെന്ന് മനസിലാക്കാതെയാണ് പലരുടേയും പ്രതികരണം. ശാസ്ത്രീയമായ അറിവ് കുട്ടികൾക്ക് പകർന്നുനൽകുക എന്നതുമാത്രമാണ് ഉദ്ദേശിച്ചത്. ലൈംഗിക ചൂഷണങ്ങൾ ചെറുക്കാൻ കുട്ടികളെ സജ്ജമാക്കുകയാണ് ലക്ഷ്യം.

പി സതീദേവി മാധ്യമങ്ങളെ കാണുന്നു

വിവാഹം രജിസ്റ്റർ ചെയ്യുന്ന സമയത്ത് എന്താണ് പാരിതോഷികം നൽകുന്നതെന്ന് രേഖ വേണം. സ്ത്രീയുടെ സ്വത്താണ് ഇതെന്നതിൽ നിയമഭേദഗതി ആവശ്യമാണ്. വിവാഹ നിയമ ഭേദഗതി വേണമെന്ന ശുപാർശ സർക്കാരിന് കൈമാറിയിട്ടുണ്ട്. നിയമ വിദഗ്‌ധരുമായി ഇക്കാര്യം ചർച്ച ചെയ്യും.

'ഹരിത' വിഷയയത്തിൽ ഒക്ടോബർ 11 ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ നേതാക്കളുടെ പരാതി കേൾക്കും. എതിർകക്ഷികളുടെ ഭാഗവും കേൾക്കും. അതിന് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും പി സതീദേവി പറഞ്ഞു.

Also read: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം : വനിത കമ്മിഷൻ

Last Updated : Oct 9, 2021, 5:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.