കോഴിക്കോട്: സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശാനുസരണം 'സേ നോ ടു ഡൗറി' സ്‌ത്രീധന വിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായി മാവൂർ പൊലീസ് സ്റ്റേഷനിൽ സ്‌ത്രീധനത്തിനെതിരെ സേനാംഗങ്ങൾ പ്രതിജ്ഞയെടുത്തു. ഇൻസ്പെക്ടർ ഓഫ് പൊലീസ് കെ വിനോദൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ എസ്ഐ വി.ആർ രേഷ്‌മ, എസ്ഐമാരായ മഹേഷ്, സന്തോഷ്, ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.
സ്‌ത്രീധന മരണങ്ങള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്‌തതോടെ സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കി. വനിത ശിശുവികസന വകുപ്പ് ജില്ല ഓഫീസര്‍മാരെയാണ് ജില്ലാ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരാക്കി നിയമ ഭേദഗതി വരുത്തി നിയമിയ്ക്കുന്നത്.
Read more: സ്ത്രീധന പീഡനം തടയാൻ ഡൗറി പ്രൊഹിബിഷന്‍ ഓഫീസർ, ചട്ടങ്ങളില്‍ ഭേദഗതിയുമായി സർക്കാർ