ETV Bharat / city

കര്‍ക്കടക വാവുബലി: തിരുനെല്ലിയിലും വരയ്ക്കലും ബലിതർപ്പണം നടത്തി ആയിരങ്ങള്‍

author img

By

Published : Jul 28, 2022, 12:55 PM IST

ബലികര്‍മങ്ങള്‍ക്കായി സ്‌നാന ഘട്ടങ്ങളില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്

കോഴിക്കോട് ബലിതർപ്പണം  കര്‍ക്കടക വാവുബലി  karkidaka vavu latest  bali tharpanam in kozhikode  thousands perform bali tharpanam in kozhikode  തിരുനെല്ലി ക്ഷേത്രം ബലിതർപ്പണം  വരയ്ക്കൽ കടപ്പുറം ബലിതര്‍പ്പണം
കര്‍ക്കടക വാവുബലി: തിരുനെല്ലിയിലും വരയ്ക്കലും ബലിതർപ്പണം നടത്തി ആയിരങ്ങള്‍

കോഴിക്കോട്: പിതൃതർപ്പണ ചടങ്ങുകൾക്ക് പ്രസിദ്ധമായ തെക്കൻ കാശിയെന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്രത്തിൽ ബലിതർപ്പണങ്ങൾക്കായി എത്തിയത് ആയിരങ്ങള്‍. പുലർച്ചെ മൂന്ന് മണിയോടെ ചടങ്ങുകൾ ആരംഭിച്ചു. ബലികർമങ്ങൾക്കായി പാപനാശിനിയിൽ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയത്.

കാട്ടിക്കുളം മുതൽ ഗതാഗത നിയന്ത്രണമുള്ളതിനാൽ ക്ഷേത്രപരിസരത്തേക്ക് കെഎസ്ആർടിസിയുടെ അധിക സർവീസും ഏർപ്പെടുത്തി. ത്രിമൂർത്തി സംഗമ സ്ഥാനമായ തിരുനാവായയിലും ബലിതർപ്പണ ചടങ്ങുകൾ നടന്നു. നവമുകുന്ദ സന്നിധിയിൽ ഭാരതപ്പുഴയിൽ 16 ബലിതറകളാണ് കർമങ്ങൾക്കായി ഒരുക്കിയത്.

വിശ്വാസികള്‍ ബലിതർപ്പണം നടത്തുന്നതിന്‍റെ ദൃശ്യം

പുലർച്ചെ നാലരയോടെയാണ് ബലിതർപ്പണ ചടങ്ങുകൾ തുടങ്ങിയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പേരാണ് പിതൃക്കൾക്ക് ബലിയർപ്പിക്കാനായി എത്തിയത്. ഭാരതപ്പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാൽ വൻസുരക്ഷ സന്നാഹങ്ങളോടെയാണ് ചടങ്ങുകൾ നടന്നത്.

വരയ്ക്കൽ കടപ്പുറത്ത് ഇന്നലെ വൈകിട്ട് മുതൽ തന്നെ വാവ് ബലിതർപ്പണം ആരംഭിച്ചിരുന്നു. വരയ്ക്കൽ ദുർഗ ക്ഷേത്രത്തിന്‍റെയും ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന്‍റെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ബലിതർപ്പണം നടത്താനുള്ള വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയത്.

Also read: കർക്കടക വാവ് : പിതൃസ്‌മരണയിൽ ബലിതർപ്പണം നടത്തി വിശ്വാസികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.