ETV Bharat / city

ദേശീയ വിപണന മേളയൊരുക്കി  കൈരളി ആർട്‌സ് ആന്‍ഡ് ക്രാഫ്റ്റ് - കൈരളി ആർട്‌സ് ആന്‍ഡ് ക്രാഫ്റ്റ്

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കരകൗശല, കൈത്തറി ഉത്‌പന്നങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കൈത്തറി,കരകൗശല മേഖലയിലെ തൊഴിലാളികൾക്ക് അവരുടെ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിപണനം ചെയ്യാൻ വേദി ഒരുക്കുകയാണ് സംഘാടകര്‍

ദേശീയ വിപണന മേളയൊരുക്കി  കൈരളി ആർട്‌സ് ആന്‍ഡ് ക്രാഫ്റ്റ്
author img

By

Published : Sep 27, 2019, 3:53 AM IST

കോഴിക്കോട്: സംസ്ഥാന കരകൗശല വികസന കോർപ്പറേഷന്‍റെ കോഴിക്കോട് ശാഖയായ കൈരളി ആർട്‌സ് ആന്‍ഡ് ക്രാഫ്റ്റ് സംഘടിപ്പിക്കുന്ന വിപണന മേള ആരംഭിച്ചു. കോഴിക്കോട് സിഎസ്ഐ ഹാളില്‍ ഒരുക്കിയിരിക്കുന്ന കരകൗശല, കൈത്തറി മേളയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളടങ്ങുന്ന 50ലേറെ സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.

ദേശീയ വിപണന മേളയൊരുക്കി കൈരളി ആർട്‌സ് ആന്‍ഡ് ക്രാഫ്റ്റ്
തടി, മുള, കളിമണ്ണ്, ചിരട്ട തുടങ്ങിയവയിൽ നിർമിച്ച ശില്‍പ്പങ്ങളും, കരകൗശലവസ്‌തുക്കളും മേളയിലുണ്ട്. ആറന്മുളക്കണ്ണാടി, ഹൈദരാബാദ് പേൾ, സപ്‌ത ലോഹങ്ങൾ ഉപയോഗിച്ച് നിര്‍മിച്ച ടിബറ്റൻ ബെൽറ്റ്, രാജസ്ഥാൻ ബെഡ്ഷീറ്റുകൾ, എന്നിവയ്‌ക്ക് പുറമേ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സാരികൾ, ഭഗൽപുർ ചുരിദാറുകൾ, വിവിധതരം കല്ലുകൾ ഉപയോഗിച്ചുള്ള ആഭരണങ്ങൾ എന്നിവയും മേളയിൽ ലഭ്യമാണ്. കേരളത്തിൽ നിർമിച്ച ചിരട്ടയിലും, മരത്തിലും, മുളയിലുമുള്ള കരകൗശല വസ്‌തുക്കള്‍ മേളയിൽ ശ്രദ്ധേയമാണ്. കൈത്തറി, കരകൗശല മേഖലയിലെ തൊഴിലാളികൾക്ക് അവരുടെ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിപണനം ചെയ്യാൻ വേദി ഒരുക്കുകയാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുന്നതെന്ന് കൈരളി ആർട്‌സ് ആൻഡ് ക്രാഫ്റ്റ് മാനേജർ സി.കെ ഗിരീശൻ അറിയിച്ചു. രാവിലെ 10 മുതൽ 8 വരെയാണ് പ്രവേശനം. ഒക്ടോബർ ഒൻപതിന് മേള സമാപിക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.