ETV Bharat / city

കുഞ്ഞിന് ജന്മനാ ഹൃദ്രോഗമുണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി - കെ.കെ ശൈലജ വാര്‍ത്തകള്‍

പ്രായമായവരും കുഞ്ഞുങ്ങളും പുറത്ത് നിന്നുള്ള സമ്പർക്കം ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിർദേശിച്ചു.

health minister latest news  kerala covid latest news  kozhikkode covid latest news  കേരള കൊവിഡ് വാര്‍ത്തകള്‍  കെ.കെ ശൈലജ വാര്‍ത്തകള്‍  കോഴിക്കോട് വാര്‍ത്തകള്‍
കുഞ്ഞിന് ജന്മനാ ഹൃദ്രോഗമുണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി
author img

By

Published : Apr 24, 2020, 12:36 PM IST

Updated : Apr 24, 2020, 12:54 PM IST

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച നാലുമാസം പ്രായമായ കുഞ്ഞിന് ജന്മനാ ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ കുട്ടിയുടെ നില ഗുരുതരമായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ കുഞ്ഞിന്‍റെ ജീവൻ നിലനിർത്തിയിരുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കുഞ്ഞിന് ജന്മനാ ഹൃദ്രോഗമുണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി

കുട്ടിക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അനുബന്ധ അസുഖങ്ങളുള്ള പ്രായമായവരും കുഞ്ഞുങ്ങളും പുറത്ത് നിന്നുള്ള സമ്പർക്കം ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു. അതേ സമയം സംസ്ഥാനത്ത് രോഗം ബാധിക്കന്നവരുടെ എണ്ണത്തിൽ കുറവും രോഗമുക്തരാകുന്നവരുടെ എണ്ണത്തിൽ വർധനവും ഉണ്ടായി. അതിർത്തി എത്ര അടച്ചാലും ആളുകൾ കടന്ന് വരുന്നത് പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Last Updated : Apr 24, 2020, 12:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.