കോഴിക്കോട് : സംസ്ഥാനത്ത് സജീവമായ സമാന്തര ടെലഫോൺ സംവിധാനം സ്വർണക്കടത്ത് സംഘങ്ങളും ഉപയോഗപ്പെടുത്തിയതായി പൊലീസ് റിപ്പോർട്ട്. കൊയിലാണ്ടിയിൽ സ്വർണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോകാന്‍ ഈ സംവിധാനവും ഉപയോഗിച്ചെന്നാണ് വിവരം.
തട്ടിക്കൊണ്ട് പോകൽ കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം കോഴിക്കോട് ക്രൈംബ്രാഞ്ചിന് വിവരം കൈമാറി. കോഴിക്കോട് നഗരത്തിൽ ഏഴിടങ്ങളിലാണ് സമാന്തര ടെലഫോൺ എക്‌സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്.
തൃശൂര്‍, കൊച്ചി, മൈസൂർ എന്നിവിടങ്ങളിൽ കണ്ടെത്തിയ എക്സ്ചേഞ്ചുകൾക്കും ഇതുമായി ബന്ധമുള്ളതായാണ് കണ്ടെത്തൽ.
Read more: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്; മുഖ്യ ആസൂത്രകൻ ഇബ്രാഹിം
നഗരത്തിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ച കേസിലെ മുഖ്യ ആസൂത്രകൻ മലപ്പുറം സ്വദേശി ഇബ്രാഹിമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ഒളിവിൽ കഴിയുന്ന കൂട്ടുപ്രതികളും മൂരിയാട് സ്വദേശികളുമായ ഷബീർ, കൃഷ്ണപ്രസാദ് എന്നിവർ ഇബ്രാഹിമുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ച കേസിലെ പ്രതികൾക്ക്, ബെംഗളൂരുവിൽ നേരത്തേ അറസ്റ്റിലായവരുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
കോഴിക്കോട്ടെ കേസിൽ റിമാൻഡിലായ കൊളത്തറ സ്വദേശി ജുറൈസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തപ്പോഴാണ് ഇത് വ്യക്തമായത്.