കോഴിക്കോട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ. എൽഡിഎഫ് സ്ഥാനാർഥി എ പ്രദീപ് കുമാർ രണ്ടാംഘട്ട പ്രചാരണം ഇന്നത്തോടെ അവസാനിപ്പിച്ചു. മൂന്നാം ഘട്ടത്തില്‍ പൊതുയോഗങ്ങളും കൺവെൻഷനുകളും കേന്ദ്രീകരിച്ച് പ്രചാരണംനടത്തും. യുഡിഎഫ് സ്ഥാനാർഥിഎം കെ രാഘവൻ ഒന്നാംഘട്ട പ്രചാരണം ഇന്നത്തോടെ അവസാനിപ്പിക്കുമ്പോള്‍ എൻഡിഎ സ്ഥാനാർഥി കെ പി പ്രകാശ് ബാബു കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിലും കലാലയങ്ങളിലും സന്ദർശിച്ചു. കാലാവസ്ഥ പ്രതികൂലമായി ചൂടു കൂടുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ സ്ഥാനാർഥികള്‍ക്കായിപ്രചാരണം നടത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാർഥികള്‍ - എം കെ രാഘവൻ
കടുത്ത ചൂടാണെങ്കിലും വകവയ്ക്കാതെയാണ് രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ സ്ഥാനാർഥികള്‍ക്കായി പ്രചാരണം നടത്തുന്നത്
കോഴിക്കോട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ. എൽഡിഎഫ് സ്ഥാനാർഥി എ പ്രദീപ് കുമാർ രണ്ടാംഘട്ട പ്രചാരണം ഇന്നത്തോടെ അവസാനിപ്പിച്ചു. മൂന്നാം ഘട്ടത്തില്‍ പൊതുയോഗങ്ങളും കൺവെൻഷനുകളും കേന്ദ്രീകരിച്ച് പ്രചാരണംനടത്തും. യുഡിഎഫ് സ്ഥാനാർഥിഎം കെ രാഘവൻ ഒന്നാംഘട്ട പ്രചാരണം ഇന്നത്തോടെ അവസാനിപ്പിക്കുമ്പോള്‍ എൻഡിഎ സ്ഥാനാർഥി കെ പി പ്രകാശ് ബാബു കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിലും കലാലയങ്ങളിലും സന്ദർശിച്ചു. കാലാവസ്ഥ പ്രതികൂലമായി ചൂടു കൂടുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ സ്ഥാനാർഥികള്‍ക്കായിപ്രചാരണം നടത്തുന്നത്.
Body:നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള ദിവസം അടുത്തതോടെ കോഴിക്കോട്ട് പ്രചാരണം കൊഴുപ്പിച്ച രാഷ്ട്രീയപാർട്ടികൾ വാശിയോടെ മുന്നേറുകയാണ്. സ്ഥാനാർത്ഥിയെ ആദ്യം തന്നെ പ്രഖ്യാപിച്ച എൽഡിഎഫ് പ്രചാരണത്തിൽ മുന്നിട്ട് നിൽക്കുമ്പോൾ യുഡിഎഫും എൻഡിഎയും വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥി എ പ്രദീപ് കുമാർ രണ്ടാംഘട്ട പ്രചാരണം ഇന്നത്തോടെ അവസാനിപ്പിക്കും. ആദ്യഘട്ടത്തിൽ വിവിധ സ്ഥാപനങ്ങൾ, തൊഴിൽ ശാലകൾ, കലാലയങ്ങൾ എന്നിവ സന്ദർശിച്ച പ്രദീപ്കുമാർ മൂന്നാംഘട്ടത്തിൽ പൊതുയോഗങ്ങളും കൺവെൻഷനുകളും കേന്ദ്രീകരിച്ചാകും പ്രചാരണംനടത്തുക. ഒന്നാംഘട്ട പ്രചാരണം ഇന്നത്തോടെ അവസാനിപ്പിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ ആദ്യഘട്ടത്തിൽ സർക്കാർ സ്ഥാപനങ്ങളിലും, കലാലയങ്ങളിലും സന്ദർശിച്ചു കഴിഞ്ഞു. അടുത്തഘട്ടത്തിൽ പരമാവധി വീടുകൾ കയറി പ്രചാരണം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. ഏറ്റവും ഒടുവിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായ എൻഡിഎ പ്രചാരണത്തിന് മാറ്റ് ഒട്ടും കുറച്ചിട്ടില്ല. എൻഡിഎ സ്ഥാനാർഥി കെ പി പ്രകാശ് ബാബു കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിലും കലാലയങ്ങളിലും സന്ദർശിച്ച് തൻറെ വോട്ട് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
Conclusion:കാലാവസ്ഥ പ്രതികൂലമായി ചൂടു കൂടുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രചാരണം നടത്തുന്നത്. തീപാറുന്ന പോരാട്ടം നടക്കുന്ന കോഴിക്കോട് മണ്ഡലത്തിൽ പ്രചാരണത്തിന് നിറം മങ്ങാതിരിക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും വാശിയോടെ തന്നെ രംഗത്തുണ്ട്.