ETV Bharat / city

വധഗൂഢാലോചനക്കേസ്: സൈബര്‍ വിദഗ്‌ധന്‍ സായ് ശങ്കറിന്‍റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്‌ഡ് - നടിയെ ആക്രമിച്ച കേസ്

സായ് ശങ്കറിന്‍റെ ഫ്ലാറ്റും സ്ഥാപനവും ഉൾപ്പെടെ കോഴിക്കോട്ടെ മൂന്ന് കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്.

ദിലീപിനെതിരെയുള്ള വധഗൂഢാലോചനക്കേസ്  സായ് ശങ്കർ വീട് ക്രൈം ബ്രാഞ്ച് റെയ്‌ഡ്  വധഗൂഢാലോചനക്കേസ് സൈബര്‍ വിദഗ്‌ധന്‍ വീട് പരിശോധന  conspiracy case against dileep latest  crime branch raid at cyber expert house  sai sankar allegation against police  evidence on dileep phone destroyed  kerala actor assault case latest  നടിയെ ആക്രമിച്ച കേസ്  സൈബര്‍ വിദഗ്‌ധന്‍ പൊലീസ് ആരോപണം
വധഗൂഢാലോചനക്കേസ്: സൈബര്‍ വിദഗ്‌ധന്‍ സായ് ശങ്കറിന്‍റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്‌ഡ്
author img

By

Published : Mar 17, 2022, 12:10 PM IST

Updated : Mar 17, 2022, 12:45 PM IST

കോഴിക്കോട്: വധഗൂഢാലോചനക്കേസില്‍ പൊലീസിനെതിരെ ആരോപണമുന്നയിച്ച സൈബര്‍ വിദഗ്‌ധന്‍ സായ് ശങ്കറിന്‍റെ വീട്ടില്‍ റെയ്‌ഡ്. ക്രൈം ബ്രാഞ്ച് എസ്‌പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലാണ് പരിശോധന. റെയ്‌ഡ് രണ്ട് മണിക്കൂറായി തുടരുകയാണ്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നുള്ള ക്രൈം ബ്രാഞ്ച് സംഘം കോഴിക്കോട് എത്തിയിരുന്നു. സായ് ശങ്കറിന്‍റെ ഫ്ലാറ്റും സ്ഥാപനവും ഉൾപ്പെടെ കോഴിക്കോട്ടെ മൂന്ന് കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. ദിലീപിന്‍റെ ഫോണിലെ നിർണായക വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കറിന്‍റെ ലാപ്ടോപ്പ് ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്.

സായ് ശങ്കറിന്‍റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്‌ഡ് നടത്തുന്നു

ദിലീപ് നശിപ്പിക്കാൻ ഏൽപ്പിച്ച വിവരങ്ങൾ സായ് ശങ്കറിന്‍റെ കൈവശമുണ്ടെന്ന് ക്രൈം ബ്രാഞ്ച് സംശയിക്കുന്നു. വെള്ളിയാഴ്‌ച കൊച്ചിയിലെ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സായ് ശങ്കറിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, രാമന്‍ പിള്ളയുടെ പേര് പറയാൻ ക്രൈം ബ്രാഞ്ച് നിർബന്ധിച്ചെന്ന് സായ് ശങ്കർ കോടതിയിൽ ഹർജി നൽകി.

Also read: സിനിമ സെറ്റുകളിൽ സ്ത്രീ സുരക്ഷ സംവിധാനം വേണം: ഹൈക്കോടതി

Last Updated : Mar 17, 2022, 12:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.