കോഴിക്കോട്: കൊയിലാണ്ടിയിലെ കൊല്ലത്ത് ട്രെയിനിന് മുകളിൽ തെങ്ങ് വീണ് ഗതാഗതം തടസപ്പെട്ടു. ശക്തമായ ചുഴലിക്കാറ്റാണ് തീരദേശ മേഖലയിൽ ആഞ്ഞ് വീശിയത്. പല ഭാഗങ്ങളിലും കനത്ത നാശനഷ്ടം നഷ്‌ടം രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി ചുഴലിക്കാറ്റ് വീശുന്നുണ്ട്.
പത്തനംതിട്ട ജില്ലയിലെ റാന്നി, മല്ലപ്പള്ളി മേഖലകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ വൻ നാശനഷ്ടം രേഖപ്പെടുത്തി. മല്ലപ്പള്ളി താലൂക്കില്‍ എഴുമറ്റൂര്‍ പഞ്ചായത്തില്‍ തെള്ളിയൂര്‍ വില്ലേജില്‍ ശക്തമായ ചുഴലിക്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും നിരവധി വീടുകള്‍ക്ക് നാശ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്.
ചുഴലിക്കാറ്റ് വരുത്തിവച്ച നാശനഷ്‌ടങ്ങള്‍ തിട്ടപ്പെടുത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞിരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആവശ്യപ്പെട്ട പ്രകാരം ജില്ല ഭരണകൂടത്തില്‍ നിന്നും നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ട്.
നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തിയ ശേഷം ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ആവശ്യമായ ധനസഹായം നല്‍കുന്നതിനും ജില്ല ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
also read: ചുഴലിക്കാറ്റ് നാശനഷ്ടം: പത്തനംതിട്ടയില്‍ പ്രത്യേക റവന്യു സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി കെ രാജൻ