ETV Bharat / city

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞ് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ - പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമിച്ച് വീട്ടുകാർ

കോഴിക്കോട് കടലുണ്ടി ചാലിയം ജംഗ്‌ഷൻ ഫാറൂഖ് പള്ളി പ്രദേശത്ത് പ്ലസ് വൺ വിദ്യാർഥിയായ പെൺകുട്ടിയുടെ വിവാഹമാണ് തടഞ്ഞത്

Childline officials blocked the marriage of a minor girl  attempt to marry a minor girl blocked child line  marriage of a minor girl in kozhikode  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞ് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം  ചൈൽഡ് ലൈൻ കേന്ദ്രം  ശൈശവ വിവാഹം  ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമിച്ച് വീട്ടുകാർ  പ്ലസ് വൺ വിദ്യാർഥിയുടെ വിവാഹം തടഞ്ഞ് ചൈൽഡ് ലൈൻ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞ് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ
author img

By

Published : Jun 17, 2022, 11:50 AM IST

കോഴിക്കോട്: കോഴിക്കോട് കടലുണ്ടി ചാലിയം ജംഗ്‌ഷൻ ഫാറൂഖ് പള്ളി പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ തടഞ്ഞു. പ്ലസ് വൺ വിദ്യാർഥിയായ പെൺകുട്ടിയുടെ വിവാഹക്കാര്യം അറിഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇടപെട്ട് കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടുകയും, ഇന്ന്(17.06.2022) നടക്കാനിരുന്ന ചടങ്ങ് തടയുകയുമായിരുന്നു. തുടർന്ന് കൗൺസിലിങിനായി കുട്ടിയെ ചൈൽഡ് ലൈൻ കേന്ദ്രത്തിലേക്ക് മാറ്റി.

ജില്ലാ കലക്‌ടർ, സബ് കലക്‌ടർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, വനിതാ ശിശു വികസന വകുപ്പ്, ചൈൽഡ് മാരേജ് പ്രൊഹിബിഷൻ ഓഫിസർ, ഡിസ്‌ട്രിക്‌ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ, ബേപ്പൂർ പൊലീസ്, ജുവനൈൽ പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1098 എന്ന ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നവർക്ക് 2500 രൂപ പാരിതോഷികം ലഭിക്കുന്നതാണെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.

Also read: 12 ഉം 13 ഉം വയസുള്ള കുട്ടികളുടെ കല്യാണം നടത്തി മാതാപിതാക്കള്‍ ; വീഡിയോ പുറത്ത്, കേസെടുത്ത് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.