ETV Bharat / city

ചേവായൂർ കൂട്ട ബലാത്സംഗ കേസിലെ മുഴുവൻ പ്രതികളും പിടിയില്‍ - 2 more arrested

ടിക്ടോക്കിലൂടെ പരിചപ്പെട്ട കൊല്ലം യുവതിയെ കോഴിക്കോട്ട് വിളിച്ച് വരുത്തി മയക്ക് മരുന്ന് നൽകിയാണ് നാല് പേർ ചേർന്ന് പീഡിപ്പിച്ചത്. കേസിലെ മുഴുവൻ പ്രതികളും ഇതിനകം പൊലീസ് പിടിയിലായി.

ചേവായൂർ കൂട്ട ബലാത്സംഗ കേസ്  ചേവായൂർ കൂട്ട ബലാത്സംഗ കേസ് വാർത്ത  ചേവായൂർ കൂട്ട ബലാത്സംഗം  രണ്ട് പേർ കൂടി അറസ്റ്റിൽ  chevayoor rape  chevayoor rape  case  chevayoor rape case  2 more arrested  chevayoor rape four arrested
ചേവായൂർ കൂട്ട ബലാത്സംഗ കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽ
author img

By

Published : Sep 11, 2021, 9:18 AM IST

Updated : Sep 11, 2021, 12:12 PM IST

കോഴിക്കോട്: ചേവായൂർ കൂട്ട ബലാത്സംഗ കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ. അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവരാണ് പിടിയിലായത്. കേസിലെ മറ്റ് രണ്ട് പ്രതികളായ അജ്‌നാസ്, ഫഹദ് എന്നിവരെ പൊലീസ് വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തിരുന്നു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായെന്ന് പൊലീസ് വ്യക്തമാക്കി.

സ്വകാര്യ ആശുപതിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. ലോഡ്‌ജ് കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. കൂട്ടബലാത്സംഗം നടന്ന ചേവരലത്തെ ലോഡ്‌ജിനെക്കുറിച്ച് നേരത്തെ പരാതി ഉയർന്നിരുന്നു. പൊലീസ് ലോഡ്‌ജ് ജീവനക്കാരേയും ഉടമയേയും ചോദ്യം ചെയ്യും.

ബുധനാഴ്‌ച രാത്രിയാണ് കൊല്ലം സ്വദേശിയായ 32കാരിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്‌തത്. ടിക്ടോക്കിലൂടെ പരിചയപ്പെട്ട യുവതിയെ കോഴിക്കോട്ട് വിളിച്ച് വരുത്തി മയക്ക് മരുന്ന് നൽകിയാണ് പീഡിപ്പിച്ചത്. രഹസ്യ ഭാഗങ്ങളിൽ പരിക്കേറ്റ യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബലാത്സംഗത്തിനിടെ ബോധരഹിതയായതിനെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

READ MORE: കോഴിക്കോട് യുവതിയെ കൂട്ടബലാത്സംഗം നടത്തിയതായി പരാതി

Last Updated : Sep 11, 2021, 12:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.