കോട്ടയം: ഈരാറ്റുപേട്ട പാലാ റോഡില്‍ ഭരണങ്ങാനത്ത് കാറും ബൊലേറോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂളിന് മുന്നിലെ വളവിലാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. ബുധനാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ബൊലേറോ ബസിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ടവരുടെ തലയ്ക്കും കാലിനുമാണ് പരിക്ക്. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളായ ഇസ്മയില്‍ വലിയവീട്ടില്‍, അസീസ് പുളിഞ്ചുവള്ളില്‍, നവാസ് കൊല്ലം പറമ്പില്‍, അഫ്‌സര്‍ മുരിക്കോലില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭരണങ്ങാനത്ത് വാഹനാപടകം; നാല് പേര്‍ക്ക് പരിക്ക് - കരോ
അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂളിന് മുന്നിലെ വളവിലാണ് അപകടമുണ്ടായത്.