കോട്ടയം: മൂർഖന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മെഡിക്കൽ ക്രിട്ടിക്കൽ കെയർ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനില സാധാരണ നിലയിലേക്ക്. ഓർമശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുത്തു. സുരേഷിനെ ഐസിയുവിൽ നിന്നും തൊട്ടടുത്ത മുറിയിലേക്ക് മാറ്റി.
![വാവ സുരേഷ് ആരോഗ്യനില വാവ സുരേഷ് കോട്ടയം മെഡിക്കല്‍ കോളജ് വാവ സുരേഷിന് മൂര്‍ഖന്‍റെ കടിയേറ്റു വാവ സുരേഷ് ചികിത്സ vava suresh health condition vava suresh bitten by snake vava suresh kottayam medical college vava suresh treatment latest](https://etvbharatimages.akamaized.net/etvbharat/prod-images/klktmvavasuresh_04022022111345_0402f_1643953425_836.jpg)
സുരേഷിന് ആഹാരം നൽകിത്തുടങ്ങിയെന്നും ആന്‍റിബയോട്ടിക് ഉൾപ്പെടെയുളള മരുന്നുകൾ ഇപ്പോഴും നൽകുന്നുണ്ടെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
തിങ്കളാഴ്‌ച കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. മൂന്നു ദിവസമായി പ്രദേശത്ത് കണ്ടുവന്ന പാമ്പിനെ പിടിക്കാൻ എത്തിയതായിരുന്നു വാവ സുരേഷ്. പാമ്പിനെ ചാക്കിനുള്ളിൽ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേൽക്കുകയായിരുന്നു.
മൂര്‍ഖന്‍റെ കടിയേറ്റ് അബോധാവസ്ഥയിലായ വാവ സുരേഷിനെ ആദ്യം കോട്ടയം ഭാരത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് മെഡിക്കൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
Read more: വാവ സുരേഷിന് മൂർഖന്‍റെ കടിയേറ്റു; തീവ്രപരിചരണ വിഭാഗത്തില്‍