ETV Bharat / city

കനത്ത മഴയില്‍ വൈക്കത്ത് 2.49 കോടിയുടെ നഷ്‌ടം - സംസ്ഥാനത്ത് കനത്ത മഴ

23 വീടുകൾക്ക് സാരമായും 338 വീടുകൾക്ക് ഭാഗികമായും കേടുപാടുകൾ ഉണ്ടായി. വീടുകൾക്ക് മാത്രമായി 1.48 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

heavy rainfall in kottayam  vaikkam latest news  വൈക്കം വാര്‍ത്തകള്‍  സംസ്ഥാനത്ത് കനത്ത മഴ  കോട്ടയം വാര്‍ത്തകള്‍
കനത്ത മഴയില്‍ വൈക്കത്ത് 2.49 കോടിയുടെ നഷ്‌ടം
author img

By

Published : May 20, 2020, 1:17 PM IST

കോട്ടയം: കനത്ത മഴയിലും കാറ്റിലും വൈക്കം താലൂക്കിലെ വിവിധ മേഖലകളിൽ 2.34 കോടി രുപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക വിലയിരുത്തൽ. വീടുകൾക്കും കെട്ടിടങ്ങൾക്കും കൃഷിക്കും വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്കും വ്യാപകമായി നാശമുണ്ടായി. 23 വീടുകൾക്ക് സാരമായും 338 വീടുകൾക്ക് ഭാഗികമായും കേടുപാടുകൾ ഉണ്ടായി.

വീടുകൾക്ക് മാത്രമായി 1.48 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. താലൂക്കിൽ ഏറ്റവും കൂടുതൽ വീടുകൾക്ക് നാശനഷ്ടം ഉണ്ടായിരിക്കുന്നത് ടി.വി പുരം വില്ലേജിലാണ്. 21 വിടുകൾക്ക് സാരമായ നാശം സംഭവിച്ചപ്പോൾ 115 വീടുകൾ ഭാഗികമായി തകർന്നു. വൈക്കം വില്ലേജിൽ 120 വീടുകൾക്കും നാശനഷ്ടമുണ്ടായി. വൈദ്യുതി ബോർഡിന് 30 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായന്നാണ് വിലയിരുത്തുന്നത്.

കാർഷിക മേഖലയിൽ 29.60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി ഉണ്ടായതായും കണക്കാക്കുന്നു. ജില്ലാ കലക്ടർ പി.കെ സുധീർ ബാബുവിന്‍റെ നേതൃത്വത്തിൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. നഷ്ടങ്ങള്‍ വിലയിരുത്തി ഓരോ വിഭാഗത്തിലുള്ളവർക്കും അടിയന്തരമായി തുക അനുവദിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.