കോട്ടയം: വൈക്കത്ത് സ്വകാര്യ ധനസ്ഥാപന ഉടമ പണം തട്ടി മുങ്ങിയതിനെ തുടർന്ന് 60കാരന്‍ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. വൈക്കം ടിവിപുരം സ്വദേശി അശോകന്‍റെ മരണത്തിൽ
എസ്എൻ ഫൈനാൻസ് ഉടമ പി സഹദേവനെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പുരയിടത്തിന്‍റെ ആധാരം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന അശോകന്‍റെ ഭാര്യ നല്‍കിയ പരാതിയിലാണ് കേസ്.
സുഹൃത്തും അയൽവാസിയുമായ സ്വകാര്യ ധനസ്ഥാപന ഉടമ സഹദേവനും ഭാര്യ ബിന്ദുവുമാണ് തന്‍റെ മരണത്തിനുത്തരവാദി എന്ന് അശോകനെഴുതിയ കത്തിന്‍റെ പകർപ്പ് കുടുംബം പൊലീസിന് കൈമാറി. സഹദേവന്‍റെ എസ്എൻ ഫൈനാൻസ് എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിച്ചവരും സഹദേവനെതിരെ പരാതി നൽകിയതായി ഡിവൈഎസ്‌പി എ.ജെ തോമസ് പറഞ്ഞു. ഒളിവിൽ പോയ സഹദേവനെയും ഭാര്യയേയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സഹദേവനിൽ നിന്നും അശോകൻ ഒന്നര ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ തുക തിരികെ നൽകാനായി 2018ൽ അശോകൻ സഹദേവന്‍ വഴി ടിവി പുരം പള്ളിപ്രത്തുശേരി സഹകരണ ബാങ്കിൽ നിന്നും വായ്‌പയെടുത്തു. എന്നാൽ അശോകന്‍റെ വസ്‌തു പണയം വച്ച് സഹദേവൻ 15 ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്‌പ എടുത്ത വിവരം വൈകിയാണ് അശോകന്‍ മനസിലാക്കുന്നത്.
ഇത് സംബന്ധിച്ച് അശോകന്‍ സഹദേവനെ ചോദ്യം ചെയ്തെങ്കിലും ബാക്കി തുക അടച്ചോളാമെന്ന് സഹദേവൻ വാക്ക് നൽകി. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് അശോകന് നോട്ടീസ് അയച്ചിരുന്നു. ബാങ്കിൽ നിന്ന് നോട്ടീസ് വന്നതോടെ അശോകന് വണ്ടി ചെക്ക് നൽകി സഹദേവനും ഭാര്യയും മുങ്ങി. തുടര്‍ന്ന് വ്യാഴാഴ്‌ച അശോകന്‍ ജീവനൊടുക്കുകയായിരുന്നു.
Also read: പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളിൽ നിന്ന് പ്രതിപക്ഷം വിട്ടു നില്‍ക്കും