ETV Bharat / city

പാലായില്‍ ജോസഫിനെ അനുനയിപ്പിക്കും; ഉത്തരവാദിത്തം യുഡിഎഫിന്

ജോസഫിനുണ്ടായ അപമാനത്തിന്‍റെ ഉത്തരവാദിത്വം മുന്നണി ഏറ്റെടുക്കുന്നുവെന്ന് ബെന്നി ബഹനാന്‍. പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന നിലപാട് ഇനി ഉണ്ടാവില്ലന്ന് മോൻസ് ജോസഫ് എം.എൽ.എ.

പാലായിലെ ഗ്രൂപ്പ് തർക്കം; ജോസഫ് വിഭാഗത്തെ അനുനയിപ്പിച്ച് മുന്നണി നേതൃത്വം
author img

By

Published : Sep 10, 2019, 8:16 PM IST

Updated : Sep 10, 2019, 9:25 PM IST

കോട്ടയം: കോട്ടയം; പാലാ ഉപതെരഞ്ഞെടുപ്പില്‍ കളം പിടിക്കാൻ യുഡിഎഫ് നേതൃത്വം. തെരഞ്ഞെടുപ്പ് പ്രചാരണം ആദ്യഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇടഞ്ഞു നില്‍ക്കുന്ന പിജെ ജോസഫിനെ അനുനയിപ്പിക്കാൻ യുഡിഎഫ് നേതൃത്വം ശ്രമം തുടങ്ങി. കേരള കോൺഗ്രസിലെ അധികാരത്തർക്കങ്ങളുടെ തുടർച്ചയായി പി.ജെ ജോസഫിന് ഉണ്ടായ അപമാനങ്ങളുടെയും തരംതാഴ്‌ത്തലുകളുടെയും പൂർണ്ണ ഉത്തരവാദിത്വം യു.ഡി.എഫ് നേതൃത്വം ഏറ്റെടുത്തു. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാന്‍റെ നേതൃത്വത്തിൽ കോട്ടയത്ത് ചേർന്ന യോഗത്തിൽ ജോസഫ് വിഭാഗം നേതാക്കളായ ജോയി എബ്രഹാം, മോൻസ് ജോസഫ് എം.എൽ.എ എന്നിവർ പങ്കെടുത്തു.

പാലായില്‍ ജോസഫിനെ അനുനയിപ്പിക്കും; ഉത്തരവാദിത്തം യുഡിഎഫിന്

പി.ജെ ജോസഫിനെതിരായ നടപടി അംഗീകരിക്കാൻ കഴിയാത്തതാണന്ന് അംഗീകരിച്ച ബെന്നി ബഹനാൻ ഇത്തരത്തിലെന്തെങ്കിലും അനിഷ്‌ട സംഭവങ്ങൾ ഉണ്ടായാൽ പൂർണ ഉത്തരവാദിത്വം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി.

യു.ഡി.എഫ് നേതാക്കൾ ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന നിലപാട് ഇനി ഉണ്ടാവില്ലന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.

കോട്ടയത്ത് നടന്ന യുഡിഎഫ് സമ്മേളനത്തില്‍ പിജെ ജോസഫ് പ്രസംഗിക്കുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ കൂവിയതോടയാണ്, പരസ്യ പ്രതിഷേധവുമായി ജോസഫ് വിഭാഗം രംഗത്തെത്തിയത്. കൂവിയത് ജോസ് കെ മാണിയുടെ ഗ്രൂപ്പിലുള്ളവരാണെന്നും, വിഷയത്തില്‍ യുഡിഎഫ് ഇടപെടണമെന്നും അല്ലാത്ത പക്ഷം പാലാ ഉപതിരഞ്ഞെടുപ്പില്‍ മുന്നണിക്കൊപ്പം പ്രചാരണത്തിനിറങ്ങില്ലെന്നും കഴിഞ്ഞ ദിവസം ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞിരുന്നു.

മുന്നണിയിൽ പി.ജെ ജോസഫിന് ഉണ്ടായ അപമാനങ്ങളുടെയും തരംതാഴ്ത്തലുകളുടെയുമെല്ലാം പൂർണ്ണ ഉത്തരവാധിത്വം യു.ഡി.എഫ്നേതൃത്വം ഏറ്റെടുത്തു കൊണ്ടാണ്, പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടഞ്ഞ പി.ജെ ജോസഫ് വിഭാഗത്തെ യു.ഡി.എഫ് അനുനയിപ്പിക്കുന്നത്. കോട്ടയത്ത് ചേർന്ന യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജോസഫ് വിഭാഗം നേതാക്കളായ ജോയി എബ്രഹാം മോൻസ് ജോസഫ് എം.എൽ.എ എന്നിവരുമായ് നടത്തിയ ചർച്ചയിലാണ് തീരുമാനം.പി.ജെ ജോസഫിനെതിരായ നടപടി അംഗികരിക്കാൻ കഴിയാത്തതാണന്ന് അംഗീകരിച്ച ബെന്നി ബഹനാൻ ഇത്തരത്തിലെന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ പൂർണ ഉത്തരവാധിത്വം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി.

ബൈറ്റ്.

ഇത്തരം സംഭവങ്ങൾ ആവർത്തികാതിരിക്കാനുള്ള നിർദ്ദേശം വേണ്ടപ്പെട്ടവർക്ക് നൽകുമെന്ന യു.ഡി.എഫ് നേതാക്കളുടെ ഉറപ്പിൽ പ്രചരണ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന നിലപാട് ഇനി ഉണ്ടാവില്ലന്ന് മോൻസ് ജോസഫ് എം.എൽ പറഞ്ഞു.

ബൈറ്റ്

കോട്ടയത്തെ തീരുമാനങ്ങൾ പി.ജെ ജോസഫിനെ അറിയിച്ച ശേഷമാകും അന്തിമ തീരുമാനം.പാലായിൽ നടന്ന യു.ഡി എഫ്കൺവൻഷനിൽ പി.ജെ.ജോസഫിനെതിരായി പ്രതിഷേധം ഉയർന്നിരുന്നു. കേരളാ കോൺഗ്രസിലെ പ്രശ്ന പരിഹാരത്തിനായി പതിനെട്ടാം അടവ് പയറ്റുകയാണ് യു.ഡി.എഫ്. ഇത് എത്രത്തോളം വിജയത്തിലെത്തുമെന്നതാണ് ഇനി കണ്ടറിയേണ്ടത്.

സുബിൻ തോമസ്

ഇ റ്റി വി ഭാരത്

കോട്ടയം

Last Updated : Sep 10, 2019, 9:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.