ETV Bharat / city

സോളാർ കേസ്: കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ വിഎസിന് അവകാശമുണ്ടെന്ന് ഉമ്മൻചാണ്ടി - സോളാർ കേസിലെ വിധികൾ

സോളാർ കേസിൽ ഉമ്മൻചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്‍റെ പ്രസ്‌താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചിരുന്നത്

solar case updates  V. S. Achuthanandan has rught to file appeal on court  Oommen chandy on court verdict  വി.എസിനെതിരായ മാനനഷ്‌ടക്കേസ്  സോളാർ കേസിലെ വിധികൾ  കോടതി വിധിയിൽ പ്രതികരിച്ച് ഉമ്മൻചാണ്ടി
സോളാർ കേസ്: കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ വിഎസിന് അവകാശമുണ്ടെന്ന് ഉമ്മൻചാണ്ടി
author img

By

Published : Jan 30, 2022, 3:36 PM IST

കോട്ടയം: വി.എസ് അച്യുതാനന്ദന് എതിരായ മാനനഷ്‌ടക്കേസിൽ വിധിക്കെതിരെ അപ്പീൽ പോകുക എന്നത് വി എസ് അച്യുതാനന്ദന്‍റെ അവകാശമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വി എസ് അച്യുതാനന്ദനെതിരായ മാനനഷ്‌ടക്കേസിൽ ഉൾപ്പെടെ സോളാർ കേസിൽ വന്ന വിധികളെല്ലാം തനിക്ക് അനുകൂലമാണ്. സോളാർ കേസിൽ മൂന്ന് കമ്മിഷൻ റിപ്പോർട്ടിലും കുറ്റക്കാരൻ എന്ന പരാമർശം ഇല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സോളാർ കേസ്: കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ വിഎസിന് അവകാശമുണ്ടെന്ന് ഉമ്മൻചാണ്ടി

സോളാർ കേസിൽ ഉമ്മൻചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്‍റെ പ്രസ്‌താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചിരുന്നത്. തിരുവനന്തപുരം സബ് കോടതിയാണ് ഉമ്മൻചാണ്ടിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. തെറ്റ് ചെയ്‌തിട്ടില്ല എങ്കിൽ ഒരു കുഴപ്പവും വരില്ല എന്ന വിശ്വാസമാണ് തനിക്ക് ഉള്ളതെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.

2013ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു വി.എസിന്‍റെ ആരോപണം. 2014 ലാണ് പ്രതിപക്ഷ നേതാവിനെതിരെ ഉമ്മൻചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്‌തത്.

പ്രസ്‌താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടത്. കേസ് കോടതിയിൽ ഫയൽ ചെയ്‌തപ്പോൾ 10,10,000 രൂപയാണ് നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടത്. നഷ്‌ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദൻ ഉമ്മൻ ചാണ്ടിക്ക് നൽകണം.

കോടതി വിധിക്കെതിരെ വി.എസ് അച്യുതാനന്ദൻ രം​ഗത്തെത്തിയിരുന്നു.കോടതി വിധി യുക്തിസഹമല്ലെന്ന് പറഞ്ഞ വിഎസ് അപ്പില്‍ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് കോടതി ഉത്തരവെന്നും വി എസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടിയിരുന്നു.

ALSO READ: 4.5 കോടി കുട്ടികൾ വാക്‌സിനെടുത്തു, കൊറോണക്കെതിരായ പോരാട്ടം വിജയകരം; മൻ കീ ബാത്തിൽ പ്രധാനമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.