കോട്ടയം : പി.സി ജോർജിനെതിരായ ഫേസ്‌ബുക്ക് പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.
പൂഞ്ഞാറിൽ പാറമടകൾ ആരംഭിക്കാൻ ഇടയായത് ആരുടെ ഒത്താശയോടെയാണെന്ന് എല്ലാവർക്കും അറിയാം. അതിനാൽ തന്‍റെ ആരോപണങ്ങളെ പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തമുഖത്ത് പി.സി ജോർജ് ഒരു ദിവസം പോലും രംഗത്തിറങ്ങിയില്ല. പാപഭാരങ്ങൾ മറ്റുള്ളവർക്ക് മേൽ അടിച്ചേൽപിക്കുന്നതു കണ്ടപ്പോഴാണ് ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയത്. ദുരന്തമുണ്ടായ ഒരു ദിവസം മാത്രമാണ് വർഷങ്ങൾക്കു മുമ്പ് പാറമട ഉണ്ടായിരുന്ന ഒരു പാർട്ടി പ്രവർത്തകന്‍റെ വാഹനം ഉപയോഗിച്ചത്. അത് ദുരന്തമുഖത്ത് പെട്ടെന്ന് എത്താനായിരുന്നെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ വിശദീകരിച്ചു.
ALSO READ : വെള്ളക്കെട്ടിലേക്ക് ബസ് ഓടിച്ചിറക്കിയ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്തു
താൻ നടത്തിയ ആരോപണങ്ങളിൽ അന്വേഷണം വേണം. തന്‍റെ അരോപണങ്ങൾക്ക് മറുപടി പറയാനില്ലാത്തതുകൊണ്ടാണ് പി.സി പ്രതികരിക്കാതിരുന്നതെന്നും കുളത്തിങ്കൽ പറഞ്ഞു.
കൂടാതെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പുഞ്ഞാറിൽ നടത്തിയ പരിസ്ഥിതിക വിരുദ്ധ, റിയൽ എസ്റ്റേറ്റ്, പാറമട, പ്രവർത്തനങ്ങളെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും കുളത്തുങ്കൽ കൂട്ടിച്ചേർത്തു.