കോട്ടയം: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ യുഡിഎഫിന് വേണ്ടി പാലാ നിലനിർത്താന്‍ പി.ജെ ജോസഫ് കളത്തിലിറങ്ങുന്നു. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന്റെ വാഹന പ്രചാരണ ജാഥയുടെ ഉദ്‌ഘാടനത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കൊപ്പം ജോസഫും പങ്കെടുക്കുമെന്ന് പാലായില്‍ നടന്ന ജോസഫ് വിഭാഗത്തിന്‍റെ നേതൃയോഗത്തിന് ശേഷം നേതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.ജെ ജോസഫിനെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ മുന്നണി നേതൃത്വം ഖേദം പ്രകടിപ്പിച്ചതോടെയാണ് ജോസഫ് വിഭാഗം നിലപാട് മയപ്പെടുത്തിയത്. അത്തരം സംഭവങ്ങള്‍ ഇനി സംഭവിക്കില്ലെന്നും, അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം എറ്റെടുക്കുന്നതായും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ അറിയിച്ചിരുന്നു. യുഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ചയില്‍ ജോസഫ് വിഭാഗത്തിനും സംതൃപ്തിയുണ്ട്.
പരിഭവം മാറി ജോസഫ് വരുന്നു; പാലായില്‍ തെരഞ്ഞെടുപ്പ് ചൂട് - പാലാ ഉപതിരഞ്ഞെടുപ്പ്
പി.ജെ ജോസഫിനെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ യുഡിഎഫ് നേതൃത്വം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കാനുള്ള തീരുമാനത്തിൽ നിന്ന് ജോസഫ് വിഭാഗം അയഞ്ഞത്.
കോട്ടയം: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ യുഡിഎഫിന് വേണ്ടി പാലാ നിലനിർത്താന്‍ പി.ജെ ജോസഫ് കളത്തിലിറങ്ങുന്നു. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന്റെ വാഹന പ്രചാരണ ജാഥയുടെ ഉദ്‌ഘാടനത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കൊപ്പം ജോസഫും പങ്കെടുക്കുമെന്ന് പാലായില്‍ നടന്ന ജോസഫ് വിഭാഗത്തിന്‍റെ നേതൃയോഗത്തിന് ശേഷം നേതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.ജെ ജോസഫിനെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ മുന്നണി നേതൃത്വം ഖേദം പ്രകടിപ്പിച്ചതോടെയാണ് ജോസഫ് വിഭാഗം നിലപാട് മയപ്പെടുത്തിയത്. അത്തരം സംഭവങ്ങള്‍ ഇനി സംഭവിക്കില്ലെന്നും, അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം എറ്റെടുക്കുന്നതായും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ അറിയിച്ചിരുന്നു. യുഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ചയില്‍ ജോസഫ് വിഭാഗത്തിനും സംതൃപ്തിയുണ്ട്.
കഴിഞ്ഞ ദിവസം യു.ഡി.എഫ് നേതാക്കൾ ജോസഫ് വിഭാഗം നേതാക്കളുമായി നടത്തിയ ചർച്ചയിൽ പ്രശ്നങ്ങളുടെ പൂർണ്ണ ഉത്തരവാധിത്വം യു.ഡി.എഫ് നേതൃത്വം ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് നിയോജക മണ്ഡലം നേതൃയോഗം വിളിച്ചു ചേർത്ത് പ്രചരണ പ്രവർത്തനങ്ങളിൽ സജ്ജിവമാകണം എന്ന ആഹ്വാനം നേതാക്കൾ പ്രവർത്തകർക്ക് നൽകിയത്.
Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം