കോട്ടയം : ഇന്ധന വിലവര്‍ധനവിനെതിരെ കൊച്ചിയില്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് പി.സി ജോർജ്. ജനകീയ പ്രശ്‌നങ്ങളുടെ പേരിലായിരുന്നു സമരം. ഈ സമരത്തെ അവഹേളിക്കുകയാണ് നടൻ ചെയ്‌തത്.
കലാകാരനാണെങ്കില്‍ എന്ത് ഊളത്തരവും കാണിയ്ക്കാമോ? ജോജുവിന്‍റേത് ഷൈനിങ്ങായിരുന്നുവെന്നും പി.സി ജോര്‍ജ് പരിഹസിച്ചു. ജോജു സമരക്കാർക്കിടയിലേക്ക് പോകുന്നത് പൊലീസ് തടഞ്ഞില്ല. രണ്ടുദിവസം മുൻപേ നോട്ടീസ് നൽകിയാണ് കോൺഗ്രസ് സമരം നടത്തിയത്.
ജനങ്ങൾക്ക് വേണ്ടി സമരം നടക്കുമ്പോൾ ജനങ്ങൾ ബുദ്ധിമുട്ടണം. അര മണിക്കൂറായിരുന്നു സമരത്തിൻ്റെ സമയം. ജനാധിപത്യം നിലനിൽക്കുന്നത് പ്രക്ഷോഭങ്ങളിലൂടെ ഭരണകർത്താക്കളുടെ മനസ് മാറ്റുന്നതിലൂടെയാണ്. ആര് സമരം ചെയ്‌താലും അതിന് അനുകൂലമായി നിലപാട് എടുക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.