കോട്ടയം : നിർഭയ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ല വനിത ശിശു വികസന ഓഫിസും മഹിള ശക്തി കേന്ദ്രയും സംയുക്തമായി രാത്രി നടത്തം സംഘടിപ്പിച്ചു. രാത്രി 8.30 ന് കലക്‌ടറേറ്റ് അങ്കണത്തിൽ നിന്നും ആരംഭിച്ച രാത്രി നടത്തം ജില്ല കലക്‌ടർ ഡോ. പി കെ ജയശ്രീ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ല പൊലീസ് മേധാവി ഡി. ശിൽപ ആശംസ നേർന്നു. ജില്ല വനിത ശിശു വികസന ഓഫിസർ ജെബിൻ ലോലിത സെയിൻ സ്ത്രീ സുരക്ഷ പ്രതിജ്ഞ ചൊല്ലി.
ALSO READ: ഒന്നര വയസില്‍ ഇവൻ മിടുക്കനല്ല, മിടുമിടുക്കൻ: ഓർമ്മ ശക്തിയിൽ 'മിന്നലാണ്' ധ്യാൻ
പള്ളം അഡീഷണൽ ഐ.സി.ഡി.എസ്, സൈക്കോ സോഷ്യൽ കൗൺസിലേഴ്‌സ് എന്നിവരുടെ സഹകരണവും ഉണ്ടായിരുന്നു. ഗാന്ധി സ്ക്വയറിൽ അവസാനിച്ച രാത്രി നടത്തത്തിൽ നൂറോളം വനിതകൾ ആട്ടവും പാട്ടുമായി പങ്കുചേർന്നു.