കോട്ടയം: സമൂഹം ഒരു വലിയ കമ്പോളമായി മാറുകയും യാന്ത്രികത ആധുനിക ജീവിതത്തിന്റെ മുഖമുദ്രയാകുകയും ചെയ്യുമ്പോള്‍ ബൗദ്ധിക കാപാട്യത്തില്‍നിന്നും യുവതലമുറയെ രക്ഷിക്കുവാന്‍ ധാര്‍മ്മികതയ്‌ക്കേ കഴിയൂവെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സെന്റ് തോമസ് കോളജിലെ മെറിറ്റ് ഡേ ആഘോഷപരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കോളജ് രക്ഷാധികാരി കൂടിയായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ സാബു തോമസും പരിപാടിയിൽ പങ്കെടുത്തു. ശരാശരിയില്‍ ഒതുങ്ങാതെ ഉന്നതനേട്ടങ്ങള്‍ക്കായി പ്രയത്‌നിക്കുവാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. അടിസ്ഥാനഗ്രന്ഥങ്ങള്‍ വായിക്കുകയും സമഗ്രവികസനം നേടുകയുമാകണം വിദ്യാര്‍ത്ഥികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.