ETV Bharat / city

സ്വര്‍ണക്കടയില്‍ നിന്ന് മാലയെടുത്ത് ഇറങ്ങി ഓടി; മോഷ്‌ടാവിനെ ബെംഗളൂരുവില്‍ നിന്ന് പിടികൂടി പൊലീസ് - changanassery jewellery theft case

ചങ്ങനാശ്ശേരിയിലുള്ള ജ്വല്ലറിയില്‍ നിന്ന് മാല എടുത്ത് ഓടിയ മോഷ്‌ടാവിനെയാണ് പൊലീസ് പിടികൂടിയത്

ചങ്ങനാശ്ശേരി ജ്വല്ലറി സ്വർണമാല മോഷണം  കോട്ടയം മോഷ്‌ടാവ് പിടിയില്‍  സ്വർണമാല മോഷണം അറസ്റ്റ്  കോട്ടയം സ്വര്‍ണക്കട മാല മോഷണം പ്രതി പിടിയില്‍  gold jewellery theft case in kottayam  man held for gold jewellery theft  changanassery jewellery theft case  gold jewellery theft case arrest
സ്വര്‍ണക്കടയില്‍ നിന്ന് മാലയെടുത്ത് ഇറങ്ങി ഓടി; മോഷ്‌ടാവിനെ ബെംഗളൂരുവില്‍ നിന്ന് പിടികൂടി പൊലീസ്
author img

By

Published : Jul 25, 2022, 12:13 PM IST

കോട്ടയം: സ്വര്‍ണക്കടയില്‍ നിന്നും മാല എടുത്ത് ഓടിയ മോഷ്‌ടാവ് പൊലീസ് പിടിയില്‍. കർണാടക കുടക് സ്വദേശി റിച്ചാർഡ് കെ.എസിനെയാണ് (23) ബെംഗളൂരുവില്‍ നിന്നും ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. ചങ്ങനാശ്ശേരി സെൻട്രൽ ജങ്‌ഷനിലുളള ആലുക്കൽ ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാലയാണ് പ്രതി കവര്‍ന്നത്.

ഞായറാഴ്‌ച(24.07.2022) പകല്‍ രണ്ട് പവന്‍റെ മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയ പ്രതി ചെയിൻ വേണമെന്ന് ആവശ്യപ്പെട്ടു. കടയുടമ അതെടുക്കാനായി തിരിഞ്ഞപ്പോള്‍ കൈയ്യിലിരുന്ന മാലയുമായി പ്രതി കടയിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണമാല സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച് ലഭിച്ച പണവുമായി ഇയാള്‍ ബെംഗളൂരിലേക്ക് കടന്നുകളഞ്ഞു.

തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തികിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

Also read: കടയുടമയെ തോക്കിൻമുനയിൽ നിർത്തി മുഖംമൂടി സംഘത്തിന്‍റെ മോഷണശ്രമം, മര്‍ദനവും ; നടുക്കുന്ന വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.