ETV Bharat / city

കോടതി മുറ്റത്ത് വച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ - നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി

ലൈംഗിക പീഡന കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് പ്രതിയായ ടിജോ വർഗീസ് യുവതിയെ കോടതിക്ക് മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തിയത്

കോടതി മുറ്റത്ത് വച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ  Man arrested for threatening woman  പാലാ ഫാമിലി കോടതി  യുവതിയെ ചീത്തവിളിച്ച പ്രതി പിടിയിൽ  ടിജോ വർഗീസ്  നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി  പാലാ പൊലീസ്
കോടതി മുറ്റത്ത് വച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ
author img

By

Published : Sep 30, 2022, 10:18 AM IST

കോട്ടയം: ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ കോടതി മുറ്റത്ത് വച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. പൊൻകുന്നം എലിക്കുളം കാരിക്കകുന്നേൽ വീട്ടിൽ ടിജോ വർഗീസാണ് (42) പാലാ പൊലീസിന്‍റെ പിടിയിലായത്. പാലാ ഫാമിലി കോടതിയുടെ മുന്നിൽ വെച്ചാണ് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും അശ്ലീലം പറയുകയും ചെയ്‌തത്.

പാലാ പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ നേരത്തെ യുവതി ലൈംഗിക പീഡന പരാതി നൽകിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാൾ കോടതിയുടെ മുറ്റത്ത് വച്ച് യുവതിയെ ചീത്തവിളിക്കുകയും നഗ്നഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്‌തത്.

കൂടാതെ നഗ്നഫോട്ടോകൾ യുവതിയുടെ മൊബൈൽ ഫോണിലേക്ക് അയച്ച് കൊടുക്കുകയും ചെയ്‌തു. തുടര്‍ന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്‌.ഒ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.