കോട്ടയം: മലയാറ്റൂർ തീർഥാടകർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പാലാ കൊല്ലപ്പള്ളിയിലുണ്ടായ അപകടത്തില്‍ തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വിൽഫ്രഡ് ആണ് മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.
പാലാ-തൊടുപുഴ റൂട്ടില്‍ കൊല്ലപ്പള്ളിക്ക് സമീപം ആറാം മൈലിൽ പുലർച്ചെയാണ് അപകടമുണ്ടായത്. മലയാറ്റൂർ സന്ദർശിച്ച ശേഷം പാലാ മുണ്ടുപാലത്തുള്ള ബന്ധു വീട്ടിലേക്ക് പോവുകയായിരുന്നു സംഘം. ഈ സമയം എതിർ ദിശയിൽ നിന്നെത്തിയ ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാർ പൂര്‍ണമായും തകർന്നു. വിൽഫ്രഡിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പാലാ എസ്എച്ച്ഒ ഇൻസ്പെക്ടര്‍ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Also read: വയനാട്ടില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് കൊല്ലപ്പെട്ടു