കോട്ടയം: ജില്ലയില്‍ 137 പേര്‍ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 133 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. രോഗം ബാധിച്ചവരിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയും ഉൾപ്പെടുന്നു. 58 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കോട്ടയം മുനിസിപ്പാലിറ്റിയിൽ സമ്പർക്കത്തിലൂടെ വൈറസ് ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ് 35 പേർക്കാണ് മുൻസിപ്പാലിറ്റി പരിധിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. 35 പേരിൽ 27 പേരും മുള്ളൻകുഴി മേഖലയിൽ നിന്നും ഉള്ളവരാണ്.
കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ 14 പേർക്കും, ഈരാറ്റുപേട്ട, തിരുവാര്‍പ്പ് പഞ്ചായത്തുകളിലായി ഒമ്പത് പേർക്ക് വീതവും, പനച്ചിക്കാട്, അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തുകളിൽ അഞ്ച് പേർക്കും, മുണ്ടക്കയത്ത് നാല് പേർക്ക് എന്നിങ്ങനെയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച രോഗികള്‍ കൂടുതലുള്ള മറ്റുസ്ഥലങ്ങള്‍. സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന മൂന്നു പേരും രോഗബാധിതരായി. നിലവിൽ 1153 പേരാണ് വൈറസ് ബാധിതരായി ജില്ലയിൽ ചികിത്സയിലുള്ളത്. വിദേശത്ത് നിന്നെത്തിയ 74 പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 103 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 230 പേരും ഉള്‍പ്പെടെ 407 പേര്‍ക്കു കൂടി ക്വാറന്‍റൈന്‍ നിര്‍ദേശിച്ചു. ആകെ 12088 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.