കോട്ടയം: വിപ്പ് പാലിക്കാതെയിരുന്ന പി.ജെ ജോസഫ് എംഎൽഎയ്ക്കും, മോൻസ് ജോസഫ് എംഎൽഎയ്ക്കും എതിരെ അടിയന്തരമായി പരാതി നല്‍കാനൊരുങ്ങി ജോസ് പക്ഷം. വിപ്പ് ലംഘിച്ചതിൽ സ്പീക്കർക്ക് പരാതി നൽകാനാണ് പാർട്ടി തീരുമാനമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് കേരള കോണ്‍ഗ്രസ് തീരുമാനിച്ചത്. അതനുസരിച്ച് വിപ്പും നല്‍കിയിരുന്നു. അത് ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്‍റെ വോട്ടെടുപ്പില്‍ നിന്ന് ജോസ് വിഭാഗം വിട്ടുനിന്നിരുന്നു. എന്നാല്‍ ജോസഫ് വിഭാഗം വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ജോസ് കെ. മാണിയുടെ പ്രസ്താവന.
മുന്നണിയിൽ നിന്ന് പുറത്താക്കിയ ശേഷമാണ് കേരളാ കോൺഗ്രസ് ഇത്തരത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ അവിശ്വാസ പ്രമേയത്തെ ചൊല്ലിയാണ് മുന്നണിയിൽ നിന്ന് പുറത്താക്കിയത് എന്ന പ്രതീതി സൃഷ്ടിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി ആരോപിക്കുന്നു. മുന്നണിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഞങ്ങള്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് പറയുന്നത് എന്ത് അര്‍ഥത്തിലാണെന്നും ജോസ് കെ. മാണി ചോദിച്ചു. വിപ്പുമായി ബന്ധപ്പെട്ട പരാതികൾ ലഭിക്കുന്ന മുറക്ക് പരിഗണിക്കാം എന്ന നിലപാടിലാണ് സ്പീക്കർ. അവിശ്വാസ പ്രമേയത്തിൽ ജോസ് കെ മാണിയുടേത് വഞ്ചനയെന്നും തികഞ്ഞ അച്ചടക്കലംഘനമാണെന്നും കോൺഗ്രസ് പഴിക്കുന്നു. ജോസ് കെ. മാണിക്കൊപ്പമുള്ള എം.എൽ.എമാരെ അയാഗ്യരാക്കണമെന്ന നിലപാടിലാണ് പി.ജെ ജോസഫ്.