കോട്ടയം: എല്‍ഡിഎഫിലേയ്ക്ക് ചേക്കേറാന്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന ആരോപണം നിഷേധിച്ച് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എമ്മിന് ഒരേ ഒരു നിലപാട് മാത്രമാണുള്ളതെന്നും അത് യുഡിഎഫിനൊപ്പം എന്നാണെന്നും ജോസ് കെ മാണി പാലായില്‍ പറഞ്ഞു. കെഎം മാണി ഫൗണ്ടേഷന് അഞ്ചു കോടി അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് നന്ദിയുണ്ടന്നും ജോസ് കെ മാണി വ്യക്തമാക്കി.
ജേക്കബ് വിഭാഗം പി.ജെ ജോസഫ് പക്ഷവുമായി ലയിക്കുന്നതിനെക്കുറിച്ച് അറിവില്ലെന്നും മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണുള്ളതെന്നും ജോസ് കെ മാണി പറഞ്ഞു. തങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് പിജെ ജോസഫ് നടത്തുന്നത്. ഇതിന്റെ ഭാഗമാണ് കേരള കോണ്‍ഗ്രസുകളുടെ ലയന നീക്കം. കുട്ടനാട്ടില്‍ സ്ഥാനാര്‍ഥി ആരാണെന്ന് യുഡിഎഫ് തീരുമാനിക്കും. സാധാരണ ചര്‍ച്ച ചെയ്താണ് യുഡിഎഫ് തീരുമാനിക്കാറുള്ളതെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.ജോസ് കെ മാണി പക്ഷം എല്‍ഡിഎഫിലേയ്ക്ക് ചേക്കേറാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനിടെയാണ് ബജറ്റില്‍ കെഎം മാണി സ്മാരകത്തിന് അഞ്ച് കോടി രൂപ അനുവദിച്ചത്. ഇത് അഭ്യൂഹത്തിന് ശക്തി പകര്‍ന്നിരുന്നു.