കോട്ടയം : പാലാ ബിഷപ്പിൻ്റെ നാർക്കോട്ടിക് ജിഹാദ് പരാമർശ വിവാദം സർക്കാർ ഇടപെട്ട് തീർക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഒറ്റയ്‌ക്കോ കൂട്ടായോ ചർച്ച ആകാമെന്നും പ്രശ്‌നം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ALSO READ : 'മതേതര മനസുകളുടെ പിന്തുണ പാലാ ബിഷപ്പിനില്ല' ; സര്‍ക്കാര്‍ നിഷ്‌പക്ഷമായി ഇടപെടണമെന്ന് പുന്നല ശ്രീകുമാർ
ചെറിയ ചെറിയ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കണം. പ്രശ്‌നങ്ങൾ വളർത്തിക്കൊണ്ട് വരികയല്ല ചെയ്യേണ്ടത്. മതസൗഹാർദം നിലനിർത്താനുള്ള ശ്രമങ്ങളിൽ എല്ലാവരും മുന്നോട്ട് വന്നിട്ടുണ്ട്. അത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.