കോട്ടയം: മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് എൻസിപിയിൽ ചേർന്ന് പ്രവർത്തിക്കും. എൻസിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയുമായി ലതിക സുഭാഷ് ചർച്ച നടത്തി. ഔദ്യോഗിക തീരുമാനം ഉടൻ ഉണ്ടാകും. കോൺഗ്രസിന്‍റെ അതേ പാരമ്പര്യമുള്ള പാർട്ടിയാണ് എൻസിപി എന്ന് ലതിക സുഭാഷ് പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ലതിക സുഭാഷ് കോൺഗ്രസിൽ നിന്നും രാജിവച്ച് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
Also read: ഹൈക്കമാന്‍ഡിന്‍റെ ടെസ്റ്റ് ഡോസ് ; വി.ഡി സതീശന് മുന്നില്‍ കടമ്പകളേറെ