ETV Bharat / city

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിൽ നിന്ന് രുദ്രാക്ഷമാല മോഷണം പോയതുതന്നെയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

author img

By

Published : Sep 2, 2021, 10:33 PM IST

കണ്ടെത്തിയ രുദ്രാക്ഷമാല രേഖയില്‍ ഇല്ലാത്തതാണെന്നും പഴയ മാലമാറ്റി പുതിയത് വയ്ക്കുകയായിരുന്നുവെന്നും വിജിലൻസ്

Ettumanoor temple Rudrakshamala  Ettumanoor temple Rudrakshamala news  Rudrakshamala was stolen vijilance report  Ettumanoor temple news  Ettumanoor temple  രുദ്രാക്ഷമാല കാണാതായി  ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം  തിരുവാഭരണത്തില്‍ ചാര്‍ത്തിയിരുന്ന രുദ്രാക്ഷ മാല മോഷണം പോയി  വിജിലന്‍സ് റിപ്പോര്‍ട്ട്  ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ രുദ്രാക്ഷമാല
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിൽ നിന്ന് രുദ്രാക്ഷമാല മോഷണം പോയതാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കോട്ടയം : ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിൽ തിരുവാഭരണത്തില്‍ ചാര്‍ത്തിയിരുന്ന രുദ്രാക്ഷ മാല മോഷണം പോയത് തന്നെയെന്ന് ദേവസ്വം ബോര്‍ഡ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. നിലവില്‍ കണ്ടെത്തിയ രുദ്രാക്ഷമാല രേഖയില്‍ ഇല്ലാത്തതാണെന്നും പഴയ മാലമാറ്റി പുതിയത് വച്ചതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം ബന്ധപ്പെട്ട് ഉന്നതാധികാരികളെ അറിയിക്കുന്നതില്‍ വീഴ്‌ച പറ്റിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

READ MORE: ഏറ്റുമാനൂർ ക്ഷേത്രത്തിൽ നിന്ന് 75 പവന്‍റെ മാല കാണാതായി

വിശദമായ അന്വേഷണം നടത്തണമെന്നാണ് ദേവസ്വം വിജിലന്‍സിന്‍റെ ശുപാര്‍ശ. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ രുദ്രാക്ഷ മാലയില്‍ ഒമ്പത് മുത്തുകള്‍ കാണാതായതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. പുതിയ മേല്‍ശാന്തി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പതിവായി ചാര്‍ത്തുന്ന മാലയിലെ തൂക്കവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത്.

സമഗ്രമായ അന്വേഷണത്തിനൊടുവില്‍ 81 മുത്തുകളുള്ള പഴയ മാലയ്ക്ക് പകരം 72 മുത്തുകളുടെ മാല വയ്ക്കുകയായിരുന്നുവെന്ന് കണ്ടെത്തി. പലതും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ക്ഷേത്രസംരക്ഷണ സമിതിയുടെ ആരോപണം. വിശദമായ കണക്കെടുപ്പ് നടത്തി ദുരൂഹതകള്‍ നീക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.