ETV Bharat / city

ഏറ്റുമാനൂർ - ചിങ്ങവനം ഇരട്ടപ്പാത: ആദ്യ ട്രെയിൻ ഇന്ന് കടത്തിവിടും

author img

By

Published : May 29, 2022, 1:35 PM IST

ഇരട്ടപ്പാത കമ്മീഷൻ ചെയ്യുന്നതിന്‍റെ ഭാഗമായി കോട്ടയം വഴിയുള്ള 14 ട്രെയിനുകൾ ഇന്ന് റദ്ദാക്കി

ഏറ്റുമാനൂർ ചിങ്ങവനം റെയിൽവേ ഇരട്ടപ്പാതയുടെ പണി ഇന്ന് പൂർത്തിയാകും  ഏറ്റുമാനൂർ ചിങ്ങവനം ഇരട്ടപ്പാത നാളെ കമ്മീഷൻ ചെയ്യും  DOUBLE TRACK OF CHINGAVANAM ETTUMANOOR RAILWAY  ettumanoor chingavanam track doubling work will be complete today  ettumanoor chingavanam track doubling  ഏറ്റുമാനൂർ ചിങ്ങവനം ഇരട്ടപ്പാതയിലൂടെ ഇന്ന് ആദ്യ ട്രെയിൻ കടത്തി വിടും
ഏറ്റുമാനൂർ- ചിങ്ങവനം ഇരട്ടപ്പാത; ഇന്ന് ആദ്യ ട്രെയിൻ കടത്തിവിടും

കോട്ടയം: ഏറ്റുമാനൂർ- ചിങ്ങവനം റെയിൽവേ ഇരട്ടപ്പാതയുടെ പണി ഇന്നു വൈകുന്നേരത്തോടെ പൂർത്തിയാകും. ഇന്ന് 10 മണിക്കൂർ പാത അടച്ചിട്ടാണ് അവസാന ഘട്ട ജോലികൾ നടത്തുന്നത്. ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള 17 കിലോമീറ്റർ രണ്ടാം പാതയുടെ നിർമാണമാണ് പൂർത്തിയാകുന്നത്.
പാലരുവി എക്‌സ്പ്രസ് ആകും പാതയിലൂടെ ആദ്യം സർവീസ് നടത്തുക. പണികൾക്ക് വേണ്ടി ഒൻപത് ദിവസം പാതയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

പണി നടക്കുന്നതിനാൽ ആറ് ട്രെയിനുകൾ യാത്ര പാതിവഴിയിൽ അവസാനിപ്പിക്കും. കോട്ടയം വഴിയുള്ള 10 ട്രെയിനുകൾ ആലപ്പുഴ വഴിതിരിച്ചുവിട്ടു. തിരുനെൽവേലി പാലക്കാട് പാലരുവി എക്‌സ്പ്രസ് ഇന്ന് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കൊല്ലം ചങ്ങനാശ്ശേരി പ്രത്യേക സർവീസ് ഇന്ന് നടത്തും. നാളെ മുതൽ കോട്ടയം വഴി സാധാരണ പോലെ സർവിസ് ആരംഭിക്കും.

കായംകുളം- കോട്ടയം -എറണാകുളം ഇരട്ടപാതയാണ് നിർമ്മാണ അനുമതി ലഭിച്ച 21 വർഷത്തിനുശേഷം ഇന്ന് പൂർത്തിയാകുന്നത്. 2001 ലാണ് എറണാകുളം മുളന്തുരുത്തി റീച്ചിന് നിർമാണ അനുമതി ലഭിച്ചത്. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കൽ ഗേറ്റിനടുത്ത് പഴയ പാളവും പുതിയതും കൂട്ടിച്ചേർക്കുന്ന ജോലിയാണ് ഇനി തീരാനുള്ളത്.

ഇത് പൂർത്തിയായാൽ റെയിൽവേ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ അവസാനവട്ട പരിശോധന നടത്തും. അതിന്‌ ശേഷം ഗതാഗതത്തിന് അനുമതി നൽകും. ഇന്ന് വൈകിട്ട് 6 മണിയോടെ പാത സജ്ജമാകുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഡൗൺ ലൈനാണ് പുതിയതായി നിർമ്മിച്ച പാത.

കോട്ടയം റെയിൽവേ സ്റ്റേഷൻ മുതൽ മുട്ടമ്പലം റെയിൽവേഗേറ്റ് വരെ തുരങ്കങ്ങളിലൂടെയുള്ള ട്രാക്കുകൾക്ക് പകരം നിർമ്മിച്ച രണ്ടു ലൈനുകളും പുതിയതാണ്. ചിങ്ങവനം ഏറ്റുമാനൂർ പുതിയ ലൈനിൽ 50 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനുള്ള അനുമതിയാണ് കമ്മീഷൻ ഓഫ് റെയിൽവേ സേഫ്റ്റി നൽകിയിരിക്കുന്നത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.