ETV Bharat / city

ബൈക്ക് മോഷണ കേസിലെ പ്രതികള്‍ പിടിയില്‍ - കോട്ടയത്ത് കള്ളൻമാർ അറസ്റ്റില്‍

ഈരാറ്റുപേട്ട നടക്കൽ സ്വദേശികളായ ആഷിദ് (21), എരപ്പാംകുഴിയിൽ മുനീർ(23), മാങ്കുഴക്കൽ സഹദ് (18) എന്നിവരാണ് പ്രതികള്‍.

ബൈക്ക് മോഷണം  bike theft case  കോട്ടയത്ത് കള്ളൻമാർ അറസ്റ്റില്‍  kottayam news
ബൈക്ക് മോഷണ കേസിലെ പ്രതികള്‍ പിടിയില്‍
author img

By

Published : May 26, 2021, 10:41 PM IST

കോട്ടയം: വീട്ട് മുറ്റത്ത് നിന്നും ബൈക്ക് മോഷ്‌ടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. ഈരാറ്റുപേട്ട നടക്കൽ സ്വദേശികളായ ആഷിദ് (21), എരപ്പാംകുഴിയിൽ മുനീർ(23), മാങ്കുഴക്കൽ സഹദ് (18) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസം 29നാണ് തോടനാൽ അഞ്ഞിലിക്കാട്ടുവേലി ധനീഷിന്‍റെ വീട്ടുമുറ്റത്തുനിന്നും

ബൈക്ക് മോഷണം പോയത്. മോഷണം നടന്നതിന്‍റെ തലേ ദിവസം ആഷിദിന്‍റെ സഹോദരന് വേണ്ടി തോടനാലുനിന്നും ഒരു കാർ വില കൊടുത്തു വാങ്ങിയിരുന്നു. കാർ വാങ്ങുന്നതിനായി പ്രതികൾ മൂന്നു പേരും പോകുന്നതിനിടെ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് കണ്ട പ്രതികൾ അത് മോഷ്ടിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

പിറ്റേ ദിവസം സഹദിന്‍റെ ബൈക്കിൽ ഈരാറ്റുപേട്ടയിൽ നിന്നും തോടനാലെത്തി പ്രതികൾ മോഷണം നടത്തി. പിന്നീട് പ്രതികൾ പെട്രോൾ ടാങ്കിന്‍റെ കളർ മാറ്റി ഉപയോഗിച്ച് വരികയായിരുന്നു. ബൈക്ക് ആഷിദിന്‍റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു. പ്രതികളായ ആഷിദ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും മുനീർ നിരവധി കഞ്ചാവ് കേസിലും പ്രതിയാണ്.

also read: പച്ചക്കറി കടകളിൽ മോഷണം നടത്തുന്ന കമിതാക്കൾ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.