പാലാ: ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ക്രമീകരിക്കുന്ന കാന്‍ഡിഡേറ്റ് സെറ്റിങ് പൂര്‍ത്തിയായി. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു നടന്നത്. 176 ബൂത്തുകളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങളില്‍ ബാലറ്റ് പേപ്പറുകള്‍ ക്രമീകരിച്ചു. വരണാധികാരി ശിവപ്രസാദ്, ഉപവരണാധികാരി ദില്‍ഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.
റാന്‍ഡമൈസേഷന്‍ കഴിഞ്ഞ് ഓരോ ബൂത്തിന്‍റേയും നമ്പര്‍ അനുസരിച്ച് ക്രമീകരിച്ച് സ്‌ട്രോംങ് റൂമില്‍ സൂക്ഷിച്ചിരുന്ന യന്ത്രങ്ങള്‍ ബാലറ്റ് സെറ്റിംഗിനു ശേഷം സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സൂക്ഷിക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടികള്‍ക്കു ശേഷം അന്തിമ റാന്‍ഡമൈസേഷന്‍ ശനിയാഴ്ച നടക്കും. 22ന് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും.