എറണാകുളം : ഇടപ്പള്ളിയിൽ ദേശീയ പാതയിൽ ഓടുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാറിനും കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല.
മരച്ചില്ലകൾ റോഡിൽ തട്ടി നിന്നതിനാൽ മരം പൂർണ്ണമായി കാറിന് മുകളിലേക്ക് പതിക്കാത്തതിനാലാണ് അത്യാഹിതം ഒഴിവായത്. രാവിലെ എട്ട് മണിയോടെയാണ് ദേശീയപാതയോരത്തെ കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണത്. വാരാന്ത്യ ലോക്ക് ഡൗൺ ദിവസമായതിനാൽ റോഡിൽ തിരക്ക് കുറവായതിനാലാണ് വലിയ അപകടം ഒഴിവായത്.
ഇതോടെ ദേശീയ പാതയിൽ വൈറ്റില ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്‌സെത്തി രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് റോഡിൽ വീണ മരം പൂർണ്ണമായും മുറിച്ച് നീക്കിയത്.
also read: കോഴിക്കോട് കനത്ത മഴ, ഉരുൾപൊട്ടല്‍