ETV Bharat / city

നടിക്കെതിരായ ക്രൂരമായ ആക്രമണത്തിന് അഞ്ചാണ്ട് ; നീതിക്കായുള്ള പോരാട്ടത്തില്‍ ഇടറാതെ മുന്നോട്ട് അതിജീവിത - conspiracy case against dileep

ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുക്കുകയെന്ന കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് കേരളത്തെ സംബന്ധിച്ച് നടിയെ ആക്രമിച്ച കേസ്

നടിയെ ആക്രമിച്ച കേസ്  ദിലീപിനെതിരെയുള്ള കേസ്  kerala actor assult case  actor attack case  actor assault case trial  നടിയെ ആക്രമിച്ച കേസ് വിചാരണ  ദിലീപ് മാധ്യമങ്ങള്‍ക്കെതിരെ ഹർജി  ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍  പൾസർ സുനി അറസ്റ്റ്  ദിലീപ് നടിയെ ആക്രമിച്ച കേസ്  ദിലീപ് വധഗൂഢാലോചന കേസ്  ദിലീപ് ഫോണ്‍ പരിശോധന ഫലം  conspiracy case against dileep  balachandra kumar revelation against dileep
നടിയെ ആക്രമിച്ച കേസ്: കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നിട്ട് അഞ്ച് വര്‍ഷം, നിയമ പോരാട്ടം തുടർന്ന് അതിജീവിത
author img

By

Published : Feb 17, 2022, 4:03 PM IST

Updated : Feb 17, 2022, 4:25 PM IST

എറണാകുളം : കൊച്ചിയിൽ നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ അസാധാരണമായ കുറ്റകൃത്യം നടന്നിട്ട് ഇന്നേക്ക് അഞ്ച് വർഷം. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ അതിജീവിതയുടെ നീതിക്കായുള്ള പോരാട്ടം തുടരുകയാണ്. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ക്രൂരമായ സംഭവമെന്നാണ് ഡയറക്‌ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ കേസിനെ പരാമര്‍ശിച്ചത്.

ബലാത്സംഗം ചെയ്‌ത് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പടെ ആറ് പ്രതികൾക്കെതിരെ പൊലീസ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പിന്നീട് എട്ടാം പ്രതി ദിലീപ് ഉൾപ്പടെയുള്ള ആറ് പ്രതികൾക്കെതിരെയും പൊലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. കൂട്ട ബലാത്സംഗമുൾപ്പടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

മജിസ്‌ട്രേറ്റ് കോടതി കേസ് എറണാകുളം ജില്ല സെഷൻസ് കോടതിക്ക് വിചാരണക്കായി കൈമാറി. വിചാരണക്ക് വനിത ജഡ്‌ജിയെ ചുമതലപ്പെടുത്തണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി എറണാകുളം പ്രത്യേക സിബിഐ കോടതിയെ കേസ് ഏല്‍പ്പിച്ചത്.

വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന ദിലീപിന്‍റെ ഹർജിയിൽ വിചാരണ കോടതി അനുകൂലമായ ഉത്തരവ് നൽകിയിരുന്നു. ഇത് ലംഘിച്ചുവെന്ന് ആരോപിച്ച് ദിലീപ് നൽകിയ ഹർജിയിൽ ചില മാധ്യമങ്ങൾക്കെതിരെ കോടതി കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്. വിചാരണ കോടതിയുടെ ഉത്തരവ് ലംഘിച്ച് മാധ്യമങ്ങൾ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് ദിലീപ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.

കേസിന്‍റെ നാള്‍വഴി

2017 ഫെബ്രുവരി പതിനേഴിനാണ് അങ്കമാലിക്ക് അടുത്ത് വച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാർ തടഞ്ഞുനിർത്തി പ്രതികൾ നടിയെ തട്ടിക്കൊണ്ടുപോയി. ഓടിക്കൊണ്ടിരുന്ന കാറിൽ വച്ച് ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു.

നടിക്ക് നേരത്തേ പരിചയമുണ്ടായിരുന്ന ഒന്നാം പ്രതി പൾസർ സുനി ഇത് ക്വട്ടേഷനാണെന്നാണ് നടിയോട് പറഞ്ഞത്. ഈ സംഭവം തന്നെ ആക്രമണത്തിന്‍റെ ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. കേസിൽ ദിവസങ്ങൾക്കകം തന്നെ പ്രതി പൾസർ സുനിയെ പൊലീസ് നാടകീയമായി പിടികൂടി.

എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയപ്പോള്‍ കോടതി മുറിക്കുള്ളില്‍ നിന്നും ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി മുറിക്കുള്ളിൽ നിന്നും പ്രതിയെ പിടികൂടിയത് വിമർശനങ്ങൾക്കും കാരണമായിരുന്നു. എന്നാൽ സംഭവത്തിന് പിന്നിൽ ആരുടെ ക്വട്ടേഷനാണെന്ന് സുനി ആദ്യഘട്ടത്തിൽ വെളിപ്പെടുത്തിയിരുന്നില്ല.

നടിയുമായി ശത്രുതയിലായിരുന്ന നടൻ ദിലീപിന് നേരെ അന്നുതന്നെ സംശയമുയർന്നിരുന്നു. പിന്നീട് പള്‍സര്‍ സുനി ജയിലിൽ നിന്ന് ദിലീപുമായി ബന്ധപ്പെടാൻ ശ്രമിച്ചത് അന്വേഷണത്തിൽ നിർണായകമായി. ഇതേ തുടർന്നാണ് നടൻ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി നീണ്ട പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്‌തതിനൊടുവില്‍ 2017 ജൂലൈ 10ന് അറസ്റ്റ് ചെയ്‌തത്.

85 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് അന്ന് ദിലീപിന് ജാമ്യം ലഭിച്ചത്. പിന്നീട് കേസില്‍ അസാധാരണമായ നിരവധി സംഭവങ്ങളും ഉണ്ടായി. പ്രതിയായ ദിലീപ് അമ്പതിലധികം തവണയാണ് വിവിധ ഹർജികളുമായി വിചാരണ കോടതി മുതൽ സുപ്രീം കോടതിയെ വരെ സമീപിച്ചത്. ഇതോടൊപ്പം കൊവിഡ് നിയന്ത്രണങ്ങൾ കൂടി വന്നതോടെ വിചാരണ നടപടികള്‍ നീണ്ടുപോവുകയായിരുന്നു.

അഞ്ച് വര്‍ഷം, വിചാരണ തീരാതെ കേസ്

കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ഇതിനെ എതിർത്ത് അതിജീവിതയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ദൃശ്യങ്ങൾ വിചാരണ കോടതിയുടെ നിയന്ത്രണത്തിൽ പരിശോധിക്കാൻ അനുമതി നൽകുകയും ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സമയ പരിധി നിശ്ചയിക്കുകയും ചെയ്‌തിരുന്നു.

എന്നാൽ മൂന്ന് തവണ ഈ സമയപരിധി സുപ്രീം കോടതി നീട്ടി നൽകിയിരുന്നു. ഏറ്റവും അവസാനമായി നിശ്ചയിച്ച സമയപരിധി ഫെബ്രുവരി 16നാണ് അവസാനിച്ചത്. ഇതോടെ സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി തന്നെ സുപ്രീം കോടതിയെ വീണ്ടും സമീപിക്കും.

വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് പ്രോസിക്യൂഷനും അതിജീവിതയും ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചതും ഈ കേസിനെ അസാധാരണമായ വ്യവഹാരത്തിലേക്ക് നയിച്ചിരുന്നു. വിചാരണ കോടതിക്ക് അനുകൂലമായാണ് അന്ന് സുപ്രീം കോടതി ഉത്തരവിറക്കിയത്.

പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ രാജി

പിന്നീട് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി സുരേശൻ രാജിവച്ചു. ഇതേ സ്ഥാനത്ത് നിയമിതനായ അഡ്വക്കറ്റ് അനിൽ കുമാറും സമാനമായ രീതിയിൽ ഒഴിഞ്ഞതും ഈ കേസിന്‍റെ നാൾ വഴികളിൽ പ്രധാനപ്പെട്ടതായിരുന്നു. വിചാരണ നടപടികൾ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയും അന്വേഷണ ഉദ്യോഗസ്ഥൻ ഒഴികെയുള്ള പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്‌താരം പൂർത്തിയാവുകയും ചെയ്‌ത സമയത്താണ് ഈ കേസിൽ വീണ്ടും നിർണായക വെളിപ്പെടുത്തലുണ്ടായത്.

ദിലീപുമായി ഏറെ അടുപ്പമുണ്ടായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങൾക്ക് മുമ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും സാക്ഷികളെ കുറുമാറ്റാൻ ശ്രമിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു വെളിപ്പെടുത്തിയത്.

ഇതോടെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കേസിൽ തുടരന്വേഷണം ആരംഭിച്ചു. തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും അന്വേഷണ സംഘം ആറുമാസത്തെ സമയം കൂടി ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും വിചാരണ കോടതി നിരസിച്ചു. അടുത്ത മാസം ഒന്നിനകം അന്തിമ റിപ്പോർട്ട് നൽകാൻ ഉത്തരവിടുകയും ചെയ്‌തു.

ഇതിനിടയിൽ വിചാരണയ്ക്ക് കൂടുതൽ സമയം ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സർക്കാരിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു. വിചാരണയ്ക്ക് കൂടുതൽ സമയം ആവശ്യമെങ്കിൽ വിചാരണ കോടതിക്ക് തന്നെ സുപ്രീം കോടതിയെ സമീപിക്കാമെന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.

വഴിത്തിരിവായി ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ ദിലീപും സഹോദരൻ അനൂപും ഉൾപ്പടെ 6 പേർക്കെതിരെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്‌തത്. ഈ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു.

ദിലീപുൾപ്പടെയുള്ള പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ശക്തമായ ആവശ്യമായിരുന്നു ഡിജിപി കോടതിയിൽ ഉന്നയിച്ചത്. ദിവസങ്ങൾ നീണ്ട അസാധാരണമായ വാദപ്രതിവാദത്തിനൊടുവിൽ ഹൈക്കോടതി ഈ കേസിൽ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചു. വധ ഗൂഢാലോചന കേസ് തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയും തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജിക്കെതിരെ അതിജീവിതയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവം നടന്ന് അഞ്ച് വർഷം പൂർത്തിയാകുമ്പോഴും അതിജീവിത നീതിക്ക് വേണ്ടിയുള്ള നിയമപോരാട്ടം തുടരുകയാണ്. വധ ഗൂഢാലോചന കേസിലെ പ്രധാന തെളിവാകാൻ സാധ്യതയുള്ള ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം വെള്ളിയാഴ്‌ച ലഭിക്കും. ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്‌തേക്കും.

Also read: അന്വേഷണ ഉദ്യോഗസ്ഥനെതിരെ വധഗൂഢാലോചന : എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ്

Last Updated : Feb 17, 2022, 4:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.