ETV Bharat / city

കൊച്ചി മെട്രോ പാളത്തില്‍ ചരിവ്; ഗുരുതരമല്ലെന്ന് നിഗമനം, പരിശോധന നടത്തി

രണ്ടാഴ്‌ച മുമ്പ് ട്രാക്ക് പരിശോധനയ്ക്കിടെയാണ് ചരിവ് കണ്ടെത്തിയത്

കൊച്ചി മെട്രോ പാളം ചരിവ്  kochi metro latest  kochi metro track tilt  കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്  പത്തടിപ്പാലം കൊച്ചി മെട്രോ പാളം ചരിവ്
കൊച്ചി മെട്രോ പാളത്തില്‍ ചരിവ്; ഗുരുതരമല്ലെന്ന് നിഗമനം, പരിശോധന തുടരുന്നു
author img

By

Published : Feb 17, 2022, 12:32 PM IST

Updated : Feb 17, 2022, 7:39 PM IST

എറണാകുളം: കൊച്ചി മെട്രോ പാളത്തിൽ ചരിവ് കണ്ടെത്തിയതിനെ തുടർന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) പരിശോധന നടത്തി. പത്തടിപ്പാലത്തിന് സമീപം കണ്ടെത്തിയ ചരിവ് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. ഈ ഭാഗത്ത് വേഗം കുറച്ചാണ് മെട്രോ സർവീസ് നടത്തുന്നത്.

പാളം സ്ഥാപിച്ചിരിക്കുന്ന ബുഷുകളിലെ തേയ്‌മാനം കാരണം ഇത്തരത്തിൽ ചരിവുണ്ടാകാമെന്നാണ് എഞ്ചിനിയറിങ് വിദഗ്‌ധരുടെ വിലയിരുത്തൽ. ഇത് ബുഷ് മാറ്റിവച്ചാൽ പരിഹരിക്കാനും കഴിയും. എന്നാൽ തൂണിന് ചരിവ് ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് നീണ്ട കാലയളവ് തന്നെ വേണ്ടി വരും.

കൊച്ചി മെട്രോ പാളത്തില്‍ ചരിവ്

ചരിവ് കണ്ടെത്തിയത് രണ്ടാഴ്‌ച മുമ്പ്

രണ്ടാഴ്‌ച മുമ്പ് ട്രാക്ക് പരിശോധനയ്ക്കിടെയാണ് ചരിവ് കണ്ടെത്തിയത്. ഇതേ തുടർന്ന് പത്തടിപ്പാലത്തെ 347 നമ്പർ തൂണിന്‍റെ അടിത്തറ പരിശോധിക്കാനുള്ള പ്രവർത്തനവും തുടങ്ങിയിരുന്നു. എന്നാൽ ഈ വിവരങ്ങൾ കെഎംആർഎൽ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം സാധാരണ നിലയിലേക്ക് സാവധാനം നീങ്ങി കൊണ്ടിരിക്കുന്ന മെട്രോ സർവീസിനെ ഇത് ബാധിക്കാനും സാധ്യതയുണ്ട്. ഉടൻ നിലവിലെ പ്രശ്‌നം പരിഹരിക്കാമെന്നാണ് കെഎംആർഎല്ലിന്‍റെ കണക്കുകൂട്ടൽ.

പരിഹരിക്കാന്‍ ആറ് മാസമെടുക്കും

എന്നാൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) നിർമിച്ച ഈ പാളത്തിലെ തകരാർ പരിഹരിച്ച് നൽകേണ്ടത് അവർ തന്നെയാണ്. അതിനാൽ കെഎംആർഎൽ വിഷയം ഡിഎംആർസിയെ അറിയിച്ചിരിക്കുകയാണ്.

ആശങ്കപ്പെടേണ്ട ഒരു സാഹചര്യമില്ലന്നും മുകൾ ഭാഗത്തെ പരിശോധന കഴിഞ്ഞെന്നും തൂണിന്‍റെ അടിത്തറയിൽ പരിശോധന തുടരുകയാണെന്നുമാണ് കെഎംആർഎൽ നൽകുന്ന വിവരം. നിലവിൽ മെട്രോ സർവീസുകൾ സാധാരണ പോലെ നടക്കുന്നുണ്ട്. എന്നാൽ മെട്രോ തൂണിൽ ഗുരുതരമായ പ്രശ്‌നമുണ്ടെങ്കിൽ ഇത് പരിഹരിക്കുന്നതിന് ചുരുങ്ങിയത് ആറ് മാസത്തെ സമയമെങ്കിലും ആവശ്യമായിവരും.

Also read: ഷോളയൂരിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം; ദൃശ്യങ്ങൾ പകർത്തി പൊലീസ്

Last Updated : Feb 17, 2022, 7:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.